വീട്ടമ്മമാര്‍ അറിയാന്‍ ചില പൊടിക്കൈകളിതാ...
അടുക്കളയിലെ ഡസ്റ്റ്‌ബിന്നില്‍ വേസ്റ്റ് ഇട്ടു തുടങ്ങും മുമ്പ് അല്‍പം ഉപ്പ് വിതറുകയാണെങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകുകയില്ല.
പപ്പടം പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ബ്ലോട്ടിങ് പേപ്പറിട്ട ജാറില്‍ സൂക്ഷിക്കുക
കത്തിയില്‍ തുരുമ്പു പിടിച്ചാല്‍ ഒരു സവാള മുറിച്ചതു കൊണ്ട് ഉരച്ചശേഷം അമര്‍ത്തി തുടയ്‌ക്കുക
കാപ്പിപ്പൊടി ചില്ലു കുപ്പിയിലാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ കട്ട പിടിക്കാതിരിക്കും
അരിയിലും പയറിലും മറ്റും ഉണക്കിയ പാവയ്‌ക്ക വറ്റല്‍ ഇട്ടു വച്ചാല്‍ പ്രാണിശല്യം ഒഴിവാക്കാം
പൊട്ടിച്ച തേങ്ങ മിച്ചം വന്നാല്‍ ഫ്രെഷായി ഇരിക്കാന്‍ തേങ്ങാമുറിയില്‍ അല്‍പം ഉപ്പു പുരട്ടിയശേഷം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക
മുട്ട പൊട്ടിച്ചൊഴിക്കുമ്പോള്‍ അതിനുള്ളില്‍ മുട്ടത്തോടിന്റെ ചെറിയ കഷണം വീണു പോയാല്‍ കൈകൊണ്ട് എടുക്കാതെ ഒരു വലിയ കഷണം മുട്ടത്തോടു കൊണ്ട് എടുക്കുക. ചെറിയ കഷണം വലിയ കഷണത്തിലേക്ക് പെട്ടെന്ന് ഒട്ടിപിടിക്കും.
പ്ലാസ്റ്റിക് പാത്രങ്ങളിലെ ദുര്‍ഗന്ധം കളയാന്‍ ഒരു രാത്രി മുഴുവന്‍ അതില്‍ ന്യൂസ് പേപ്പര്‍ നിറച്ചു വയ്‌ക്കുക.
https://www.facebook.com/Malayalivartha