ത്രെഡിങില്‍ പല തരം പുരികം
വില്ലാകൃതി, നീളം, കട്ടി- ഈ മൂന്നു കാര്യങ്ങളാണ് പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാന ഘടകം. നൂല്‍പ്പരുവത്തിനു വെട്ടിനിരത്തിയ പുരികങ്ങള്‍ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. നല്ല കട്ടിയുള്ള റോ ലുക്ക് തരുന്ന പുരികങ്ങളാണ് ഇന്ന് സ്‌റ്റൈല്‍ സിംബല്‍. എന്നാല്‍ ഷേപ്പ് ചെയ്യാതെ കാടു പിടിച്ചു വളര്‍ന്ന പുരികങ്ങള്‍ അണ്‍-ഫെമിനൈന്‍ ലുക്കാകും നല്‍കുന്നത്.
ഏതെങ്കിലും ഒരു പാര്‍ലറില്‍ പോയി ത്രെഡ് ചെയ്യാന്‍ ഇരിക്കുന്നവര്‍ പലരും ബ്യൂട്ടീഷന്റെ ഇഷ്ടത്തിനു മാത്രമാണ് ചെവികൊടുക്കുക. മുഖത്തിനു ചേരുംവിധം പുരികക്കൊടികള്‍ രൂപപ്പെടുത്താന്‍ ചില അളവുകളുണ്ട്.
പല മുഖം പല തരം പുരികം
മുഖത്തിന്റെ ആകൃതിക്കനുസരിച്ച് വേണം നിങ്ങളുടെ പുരികങ്ങള്‍ ഷേപ്പ് ചെയ്യാന്‍.
* ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് സ്‌ട്രെയിറ്റ് ഐബ്രോസാണ് ചേരുക.
* വട്ടമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
* ത്രികോണാകൃതിയിലുള്ള മുഖത്തിനിണങ്ങുക അറ്റത്ത് ചെറിയ വളവുള്ള സ്‌ട്രെയിറ്റ് ഐബ്രോസാണ്.
* ഹൃദയത്തിന്റെ ആകൃതിയിലുള്ള മുഖമാണ് നിങ്ങളുടേതെങ്കില്‍ ധൈര്യമായി ഐബ്രോസ് റൗണ്ട് ഷേപ്പില്‍ ആക്കിയെടുക്കാം.
* ചതുരമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോസാണ് ചേരുക.
പരിചരണം മുങ്ങാതെ
എല്ലാ ദിവസവും പാര്‍ലറില്‍ പോയി പുരികങ്ങള്‍ പരിചരിക്കുക സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കും. പാര്‍ലറില്‍ പോകാതെ തന്നെ പുരികക്കൊടികള്‍ ഭംഗിയായി വയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്.
* പുരികത്തിന്റെ തുടക്കത്തില്‍ മുകളിലേക്കു വളരുന്ന രോമങ്ങള്‍ ഇടയ്ക്ക് ട്രിം ചെയ്തു കൊടുക്കാം. അധികം നീളംകുറയ്ക്കാതെ പതുക്കെ വേണം ഇവ വെട്ടിയൊതുക്കാന്‍.
* പുരികത്തിനു മുകളില്‍ ബ്രോ ജെല്ലോ വാസലീനോ പുരട്ടി അവ ഷേപ്പില്‍ നിര്‍ത്തുക. അതിനുശേഷം പുറത്തേക്കു വളര്‍ന്നു നില്‍ക്കുന്ന ചെറിയ രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് പിഴുതു കളയാം.
* പുരികത്തിനു മുകളില്‍ രോമം എടുത്തു കളയരുത്. കണ്ണിനു മുകളില്‍ പുരികത്തിന്റെ ഉള്‍വശത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ് നല്ലത്.
* സ്വയം പുരികം പ്ലക്ക് ചെയ്യുമ്പോള്‍ രാത്രിയില്‍ ചെയ്യുന്നതാണ് നല്ലത്. ചുമന്ന പാടുകളും തിണര്‍പ്പും ഉണ്ടായാല്‍ അതിരാവിലെയാകുമ്പോള്‍ മാറിക്കിട്ടും.
* രോമത്തില്‍ പിടിക്കുമ്പോള്‍ നല്ല ഗ്രിപ്പു കിട്ടുന്ന ട്വീസറുകള്‍ തന്നെ നോക്കി വാങ്ങണം.
* രണ്ടു പുരികങ്ങള്‍ക്കിടയിലുള്ള രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് കളയാം. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പുരികങ്ങളുടെയും തുടക്കത്തില്‍ പെന്‍സില്‍ കൊണ്ട് ചെറുതായി മാര്‍ക്ക് ചെയ്തു വയ്ക്കണം.
* ഒരു സമയം ഒരു രോമം മാത്രം പിഴുതെടുക്കുക. അതും രോമത്തിന്റെ വേരില്‍ മുറുകെ പിടിച്ചു വേണം മുകളിലേക്കു വലിക്കാന്‍.
* അമിതമായി പ്ലക്ക് ചെയ്യുന്നത് ഒഴിവാക്കുക. പുരികത്തിന്റെ ഷേപ്പ് മാറിയാല്‍ അതു മുഖസൗന്ദര്യത്തെ മുഴുവന്‍ ബാധിക്കുമെന്ന് ഓര്‍ക്കുക.
* പുരികങ്ങള്‍ക്കു വരുന്ന ചെറിയ അപാകതകള്‍ മറയ്ക്കാന്‍ ഐബ്രോ പെന്‍സിലുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ രോമത്തിന്റെ നിറത്തിലുള്ളതു തന്നെ വാങ്ങുക.
* മുടി വളരുന്ന വശത്തേക്കു പുരികം എഴുതുക. ഇത് രോമങ്ങള്‍ക്കിടയില്‍ വരുന്ന വിടവ് മറയ്ക്കാന്‍ സഹായിക്കും.
* ഒരിക്കലും സ്വാഭാവിക ആര്‍ച്ചിനു മുകളിലായി പെന്‍സില്‍ ഉപയോഗിച്ച് ആര്‍ച്ച് വരയ്ക്കരുത്. ഉള്ളതില്‍ കൂടുതല്‍ നീളം വരച്ചു ചേര്‍ക്കാന്‍ ശ്രമിക്കുന്നതും അഭംഗിയാണ്.
* ഹെവി ലുക്ക് കിട്ടാന്‍ പുരികത്തേക്കാള്‍ അല്‍പം ഇരുണ്ട നിറമുള്ള പെന്‍സില്‍ കൊണ്ട് വരയ്ക്കുക.
* പുരികങ്ങള്‍ നല്ല ഷേപ്പില്‍ തന്നെയിരിക്കാന്‍ ബ്രോ ബ്രഷ് ഉപയോഗിച്ച് പുരികം ചീകിയിട്ട് അവയ്ക്കു മുകളില്‍ പെട്രോളിയം ജല്ലിയോ ബ്രോ ജെല്ലോ പുരട്ടുക.
https://www.facebook.com/Malayalivartha