സ്ത്രീകളുടെ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍?
സാമുദ്രികശാസ്ത്രത്തിന്റെ ഒരു ഭാഗമാണ് സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗത്തിന്റെ പ്രത്യേകതകള്‍ നോക്കി ലക്ഷണം പറയുന്ന രീതി. സ്ത്രീയുടെയും പുരുഷന്റെയും പ്രത്യേകതകള്‍ വ്യത്യസ്തമായ രീതിയിലാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പുരുഷന്റെ പോലെയാകില്ല, സ്ത്രീ ശരീര ശാസ്ത്രം. സാമുദ്രികശാസ്ത്രത്തിന്റെ ലക്ഷണശാസ്ത്രമനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങള്‍ നല്ല സ്ത്രീകളെക്കാണിയ്ക്കുന്നു. ചിലത് ചീത്ത സ്ത്രീകളേയും.
ഇതു മാത്രമല്ല, സ്ത്രീയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഇവരെ വിവാഹം കഴിയ്ക്കാനാകുമോയെന്ന കാര്യവുമെല്ലാം സാമുദ്രിക ശാസ്ത്രം പറയുന്നുണ്ട്. സാമുദ്രികശാസ്ത്ര പ്രകാരം സ്ത്രീകളുടെ കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍ ഭാഗ്യമുള്ളവളെന്നര്‍ത്ഥം. കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ഭാഗ്യം സിദ്ധിയ്ക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു. സ്തനങ്ങളുള്ള മാംസളമായ, ഉയര്‍ന്ന, വൃത്താകൃതിയുള്ള, ഉറപ്പുള്ള, ഒരേ വലിപ്പമുള്ള, ഇടയില്‍ അധികം സ്ഥലമില്ലാത്ത സ്തനങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്.
വലതു മാറിടം ഉയര്‍ന്നു നില്‍ക്കുന്നുവെന്നത് ആണ്‍കുഞ്ഞിനെയും ഇടതുമാറിടമെങ്കില്‍ പെണ്‍കുഞ്ഞിനെയും ഫലം പറയുന്നു. നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍ വഴക്കിടുന്ന പ്രകൃതക്കാരിയാകും. അതേ സമയം കുറ്റിപ്പല്ലുള്ള സ്ത്രീകളെങ്കില്‍ കുട്ടികളുണ്ടാകാന്‍ ഇടയില്ലാത്തവരുമായി സാമുദ്രിക ശാസ്ത്രം പറയുന്നു. സ്ത്രീയുടെ പാദങ്ങള്‍ മിനുസമുള്ളതും മൃദുവും ഇളംചുവപ്പും ചൂടുള്ളതുമാണെങ്കില്‍ ഭാഗ്യമെന്നര്‍ത്ഥം. നേരെ മറിച്ചു ദുര്‍ഭാഗ്യവും.
https://www.facebook.com/Malayalivartha