പെണ്‍കുഞ്ഞ് വേണോ ? ഭക്ഷണശീലം മാറ്റൂ
ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നവരും പെണ്‍കുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. പെണ്‍കുഞ്ഞ് വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അത് നേടാന്‍ ഭക്ഷണ രീതിയിലൂടെ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഹോളണ്ടിലെ മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, അഞ്ചുവര്‍ഷക്കാലം 23 നും 42 നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിന്റെ അടിസ്ഥാനം.
പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്ന അമ്മമാര്‍ ഭക്ഷണരീതിയില്‍ പൊട്ടാസ്യവും സോഡിയവും അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്നും പകരം കാത്സ്യവും മഗ്നീഷ്യവും ധാരാളമടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും ഗവേഷകര്‍ പറയുന്നു. വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്‌മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്യൂചീസ്, ഉരുളക്കിഴങ്, ബ്രെഡ്, പേസ്ട്രി എന്നിവ ഒഴിവാക്കണം. പകരം കട്ടത്തൈര്, ഹാര്‍ഡ് ചീസ്, ഇലക്കറികള്‍, ബദാം, ഓട്ട്മില്‍, ബ്രാക്കോളി, ഓറഞ്ച് എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൂടാതെ ബീന്‍സ്, അത്തിപ്പഴം, കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവയും ധാരാളമായി കഴിയ്ക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പാലുല്പന്നങ്ങളുടെ ഉപയോഗം കൂട്ടാനും പെണ്‍കുഞ്ഞിനെ വേണമെന്നാഗ്രഹിക്കുന്നവരോട് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha