അടുക്കളയിലെ ചില നുറുങ്ങ് വിദ്യകള്‍
ചീരയും മറ്റ് ഇലകളും ഫ്രഷ് ആയിട്ടിരിക്കാന്‍ നല്ല തണുത്ത വെള്ളത്തില്‍ തണ്ട് മുക്കി നിര്‍ത്തുക.
ചൂടുവെള്ളത്തില്‍ മുക്കി വച്ചതിനു ശേഷം ഉരസിയാല്‍ കാരറ്റിന്റെയും മുള്ളങ്കിയുടെയും മറ്റും തൊലി എളുപ്പത്തില്‍ കളയാം.
സെലറിക്കു കട്ടി കൂട്ടാന്‍ മുക്കാല്‍ ഗ്ലാസ് തണുത്ത വെള്ളത്തില്‍ ഒരു സ്‌പൂണ്‍ എന്ന അളവില്‍ പഞ്ചസാരയിട്ട് അതില്‍ സെലറി മുക്കി വയ്‌ക്കുക.
സവാളയുടെയും കാബേജിന്റെയും മണം കളയാന്‍ അവ പാചകം ചെയ്യുമ്പോള്‍ അല്‍പം നാരങ്ങാനീരു ചേര്‍ത്താല്‍ മതി. അതുമല്ലെങ്കില്‍ പാകം ചെയ്യാനെടുക്കുന്ന വെള്ളത്തില്‍ ചെറിയൊരു കഷണം നാരങ്ങ ഇട്ടാലും മതിയാകും.
https://www.facebook.com/Malayalivartha