അടുക്കളയിലെ ചില നുറുങ്ങു വിദ്യകള്‍
കറിവേപ്പിലയുടെ ഇലകള്‍ മാത്രം അടര്‍ത്തി വായു കടക്കാത്ത ഗ്ലാസ് കുപ്പികളില്‍ സൂക്ഷിച്ചാല്‍ ഏറെ നാള്‍ കേടാകാതെയിരിക്കും.
ബദാം, തക്കാളി ഇവ അഞ്ചു മിനിറ്റ് തിളച്ചവെള്ളത്തില്‍ ഇട്ടു വച്ചാല്‍ പെട്ടെന്നു തൊലി കളയാം.
പുതിയ ചീനച്ചട്ടിയില്‍ നിന്നും വറുത്ത സാധനങ്ങള്‍ പറ്റിപ്പിടിക്കാതെ വേഗത്തില്‍ ഇളകി വരാന്‍ ചേമ്പിന്‍തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാല്‍ മതി.
ഉരുളക്കിഴങ്ങ് വേവിക്കുമ്പോള്‍ അല്‍പം വിനാഗിരിയും കൂടി ചേര്‍ത്താല്‍ അതു നന്നായി വേവുന്നതാണ്.
ഒരു ചെറിയ സ്പൂണ്‍ സസ്യയെണ്ണ ചേര്‍ത്തു തുവരപ്പരിപ്പു വേവിച്ചാല്‍ വേഗം വെന്തു കിട്ടും.
കാറ്റു കയറാത്ത കൂടയില്‍ ഒരു അല്ലി വെളുത്തുള്ളിക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാല്‍ വേഗം മുള വരില്ല.
ഉണ്ടാക്കിയ ജ്യൂസ് അധികം വന്നാല്‍ അത് ഐസ്‌ട്രേയില്‍ ഒഴിച്ച് കട്ടകളാക്കുക. നാരങ്ങാവെള്ളം തയാറാക്കുമ്പോള്‍ ഇവ ചേര്‍ത്താല്‍ രുചി കൂടും.
സൂപ്പില്‍ ഉപ്പു കൂടിപ്പോയാല്‍ ഉരുളക്കിഴങ്ങ് അരിഞ്ഞിടുക. കുറച്ചു സമയത്തിനു ശേഷം എടുത്തു മാറ്റാം.
ശര്‍ക്കരപ്പായസത്തിന് മധുരം കൂടിയാല്‍ അതില്‍ അല്‍പം പാലൊഴിക്കുക. മധുരം കുറയും.
തൈരു ചേര്‍ത്തു കറികള്‍ തയ്യാറാക്കുമ്പോള്‍ കറി തണുത്ത ശേഷം മാത്രം തൈരു ചേര്‍ക്കുക. കറി പിരിഞ്ഞു പോവുകയില്ല.
കുങ്കുമപ്പൂവു ചൂടുവെള്ളത്തിലോ പാലിലോ കുതിര്‍ത്തു വച്ചാല്‍ സുഗന്ധം വര്‍ധിക്കും
https://www.facebook.com/Malayalivartha