ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍
വിലപിടിപ്പുള്ള ആഭരണങ്ങള്‍ക്ക് കൃത്യമായ പരിചരണം നല്‍കിയാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പുതുമ നിലനില്‍ക്കും.
ബോഡി ലോഷനുകളും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ. ആഭരണങ്ങള്‍ ഊരാന്‍ നേരം അവ മൃദുവായ തുണി കൊണ്ടു തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഓരോ ആഭരണവും പ്രത്യേകം വയ്ക്കുന്നതാണ് നല്ലത്. തമ്മിലുരസി പാടുകള്‍ വീഴാതെ കാക്കാം.
മുറ്റത്തു പണി ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും തുണിയലക്കുമ്പോഴും മറ്റും ആഭരണങ്ങള്‍ കഴിവതും ഊരി വയ്ക്കുക.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വീര്യം കുറഞ്ഞ സോപ്പ് ലായനി കൊണ്ട് കഴുകാം. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീക്കാന്‍ സോഫ്റ്റ് ബ്രഷുകള്‍ മാത്രം ഉപയോഗിക്കുക. മുനയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കള്‍ കൊണ്ട് അഴുക്കു നീക്കാന്‍ ശ്രമിക്കുന്നത് ആഭരണങ്ങളില്‍ പാടു വീഴ്ത്തും.
സ്വര്‍ണമാലയില്‍ പിന്നും മറ്റും തൂക്കിയിടുന്ന ശീലം പാടേ ഉപേക്ഷിക്കുക.
മുത്ത്, കല്ലുകള്‍ എന്നിവ പതിപ്പിച്ച ആഭരണങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് വൃത്തിയാക്കരുത്. ഇളം ചൂടുവെള്ളത്തില്‍ മൈല്‍ഡ് സോപ്പിട്ട് പതപ്പിച്ച് കഴുകിയാല്‍ മതിയാകും.
പൊട്ടിയതും ചളുങ്ങിയതുമായ ആഭരണങ്ങള്‍ ഉരച്ചു കഴുകരുത്. അവ ആദ്യമേ റിപ്പയറിങ്ങിനു വിധേയമാക്കുക.
കണ്ണി ചേര്‍ക്കാനും നീളം കുറയ്ക്കാനും മറ്റും ആഭരണങ്ങള്‍ സ്വര്‍ണക്കടയില്‍ കൊടുക്കുമ്പോള്‍ കടയെകുറിച്ചുള്ള അഭിപ്രായം വിശ്വസ്തരോടു ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം കൊടുക്കുക.
സ്ഥിരം ഉപയോഗിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആഭരണങ്ങള്‍ ഇടയ്‌ക്കെടുത്ത് പരിശോധിക്കണം. കല്ലുകള്‍ക്ക് ഇളക്കം, കണ്ണി അകലുക, നിറം മാറ്റം ഇങ്ങനെയുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ നേരത്തെ തന്നെ പരിഹാരം തേടണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha