വൃത്തിയുള്ള അടുക്കളയ്ക്ക്
ഓരോ പ്രാവശ്യവും മിക്‌സി ഉപയോഗിച്ച ശേഷം അതിന്റെ വാഷറുകളും മറ്റും ഊരിയെടുത്തു വൃത്തിയാക്കി സൂക്ഷിക്കുക.
മിക്‌സി ഉപയോഗിച്ച ശേഷം ജാര്‍ വൃത്തിയാക്കാന്‍, ജാറില്‍ അല്‍പം വെള്ളവും ഒരു തുള്ളി സോപ്പും ഇട്ടു വീണ്ടും മിക്‌സിയില്‍ വച്ചു നന്നായി അടിക്കുക. ബ്ലേഡില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ ഇളകിവരും.
മൈക്രോവേവിനുള്ളിലുള്ള അഴുക്കു കളയാന്‍ നനഞ്ഞ പേപ്പര്‍ ടവ്വലുകള്‍ അകത്തു വച്ച് ഹൈ പവറില്‍ മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ വയ്ക്കുക. പേപ്പര്‍ ടവലിന്റെ ചൂടാറിത്തുടങ്ങുമ്പോള്‍ അതുകൊണ്ട് അകവശം തുടയ്ക്കുക.
ഇരുമ്പു ചീനച്ചട്ടി വൃത്തിയാക്കുമ്പോള്‍ ഉരച്ചുകഴുകാതെ, അതില്‍ ഉപ്പുപൊടി വിതറിയശേഷം പേപ്പര്‍ ടവ്വല്‍ കൊണ്ടു തുടയ്ക്കുക. പിന്നീട് കഴുകി വയ്ക്കണം.
കഴുകി ഉണക്കിയ ചട്ടിയില്‍ അല്‍പം എണ്ണ പുരട്ടിവച്ചിരുന്നാല്‍ അടുത്ത പ്രാവശ്യം ഉപയോഗിക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കും.
വിനാഗിരിയും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചു കഴുകിയാല്‍ കോഫി മഗ്ഗില്‍ നിന്നു കാപ്പിക്കറ എളുപ്പം മാറിക്കിട്ടും.
വെളിച്ചെണ്ണ സൂക്ഷിച്ച കന്നാസ് സോപ്പുപൊടി ഉപയോഗിച്ചു കഴുകി വച്ചാല്‍ കനച്ച മണം എളുപ്പം മാറും.
കുക്കറിന്റെ അടിയില്‍ പിടിച്ചാല്‍ അല്‍പം സോപ്പുവെള്ളം നിറച്ചു തിളപ്പിക്കുക. എളുപ്പം വൃത്തിയാക്കാം.
ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കി വച്ചിരുന്നാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും മറ്റും അതിലിടാം. പിന്നീട് എളുപ്പത്തില്‍ വൃത്തിയായി കഴുകിയെടുക്കാം.
https://www.facebook.com/Malayalivartha