പലഹാരങ്ങളില്‍ രുചി നിറയ്ക്കാനായി ചില പൊടിക്കൈകള്‍
പൂരിക്കു മാവു കുഴയ്ക്കുമ്പോള്‍ ഒരു നുള്ളു പഞ്ചസാരയെ അല്പം റവയോ ചേര്‍ത്താല്‍ നല്ല കരുകരുപ്പു ലഭിക്കും.
മൃദുവായ ഇഡ്ഡലിക്ക് മാവില്‍ ഒരു സ്പൂണ്‍ എള്ളെണ്ണ ചേര്‍ത്തു പുളിക്കാന്‍ വയ്ക്കുക.
ഇഡ്ഡലിക്കു മാവു അരയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ കുതിര്‍ത്ത ഉലുവ, ഒരു പിടി ചോറ്, രണ്ടു സ്പൂണ്‍ അവല്‍ എന്നിവ ചേര്‍ത്തരച്ചാല്‍ കൂടുതല്‍ മൃദുത്വം ലഭിക്കും.
കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍ എന്നിവ ഗ്രേറ്റ് ചെയ്ത് ഇഡലി മാവില്‍ ചേര്‍ത്തു ഇഡലി തയ്യാറാക്കിയാല്‍ പോഷകസമൃദ്ധവും രുചികരവുമായ ഇഡ്ഡലി ലഭിക്കും.
തേങ്ങാവെള്ളം തളിച്ചു പുട്ടിനു പൊടി നനച്ചാല്‍ കൂടുതല്‍ രുചികരവും മൃദുവുമായ പുട്ട് തയ്യാറാക്കാം.
ഇടിയപ്പത്തിനു മാവു കുഴയ്ക്കുന്ന ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്താല്‍ നല്ല രുചിയും മൃദുത്വവും ലഭിക്കും.
അപ്പം ഉണ്ടാക്കാന്‍ കള്ളിനു പകരം ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ രണ്ടു സ്പൂണ്‍ പഞ്ചുസാര ഇട്ടുവച്ച് രണ്ടുു ദിവസത്തിനുശേഷം ഉപയോഗിക്കാം.
കൊഴുക്കട്ടയ്ക്കു മാവു കുഴയ്ക്കുമ്പോള്‍ ചൂടുവെള്ളത്തിനൊപ്പം ഒരു സ്പൂണ്‍ പാലുകൂടി ചേര്‍ത്താല്‍ കൊഴുക്കട്ട ഉടഞ്ഞുപോവില്ല.
ദോശമാവ് പെട്ടെന്നു പുളിക്കണമെങ്കില്‍ അല്പം തൈരും ഒരു സ്പൂണ്‍ ബേക്കിംഗ് പൗഡറും ചേര്‍ത്തുവയ്ക്കുക.
https://www.facebook.com/Malayalivartha