ഇറച്ചി വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍
കോഴി വറുക്കുമ്പോള്‍ നാരങ്ങാനീരു പുരട്ടി പാകം ചെയ്താല്‍ നല്ല നിറം ലഭിക്കുന്നതാണ്. മസാല പുരട്ടി മൂന്നു മണിക്കൂറെങ്കിലും ഫ്രീസറില്‍ വയ്ക്കുന്നത് രുചി വര്‍ധിപ്പിക്കും.
ഗ്രാമ്പുവിന്റെ ഇല ചേര്‍ത്തു ഇറച്ചി പാകം ചെയ്താല്‍ രുചി വര്‍ധിക്കും. നല്ല വാസനയും ഉണ്ടാവും.
ഇറച്ചിക്കൊപ്പം പച്ചക്കടുക് അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും. ഇറച്ചി എളുപ്പത്തില്‍ വെന്തുകിട്ടുകയും ചെയ്യും.
ഇറച്ചിയില്‍ മസാല പുരട്ടിവയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്താല്‍ പ്രത്യേക രുചി കിട്ടും.
ഇറച്ചി ഫ്രീസറില്‍ വച്ചു തണുപ്പച്ചിതിനുശേഷം മുറിച്ചാല്‍ എളുപ്പത്തിലും നല്ല സൈസിലും മുറിക്കാന്‍ സാധിക്കും.
ഇറച്ചി വറുക്കുന്നതിനു മുമ്പായി പാത്രത്തില്‍ അല്പം ഉപ്പുവെള്ളം തളിച്ചതിനുശേഷം എണ്ണയൊഴിച്ചു വറുത്താല്‍ ഇറച്ചി പൊട്ടിത്തെറിക്കില്ല.
ആട്ടിറിച്ചി വേവിക്കുമ്പോള്‍ ഒരു കഷ്ണം പപ്പായയോ പൈനാപ്പിളോ ര്‍േത്താല്‍ പെട്ടെന്നു വെന്തുകിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha