വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കാം
ബൗളിലെ വെള്ളത്തില്‍ നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊലി ഇട്ടു വച്ചാല്‍ ഡൈനിങ് റൂമില്‍ സുഖകരമായ ഗന്ധം നിറയും.
ഉണങ്ങിയ പൂക്കളും ഇലകളും കൊണ്ടുണ്ടാക്കിയ പോട്ട്പൂരികള്‍ ലിവിങ് റൂമിലെ വായു സുഗന്ധമുള്ളതാക്കും. കര്‍പ്പൂരം, കുന്തിരിക്കം, സാമ്പ്രാണി ഇവ പുകച്ചും സുഗന്ധം നിറയ്ക്കാം.
ബെഡ്‌റൂമില്‍ പുതിയ പുഷ്പങ്ങള്‍ ഫ്‌ളോട്ടിങ് അറേഞ്ച്‌മെന്റായോ അല്ലാതെയോ വയ്ക്കാം.
ഗ്രാമ്പു, കറുവാപ്പട്ട ഇവ പുകയ്ക്കുന്നത് അടുക്കളയ്ക്കു സുഗന്ധം നല്‍കും.
ബാത്‌റൂമില്‍ ലെമണ്‍ഗ്രാസോ പുതിനയിലയോ ഒരു കുപ്പി വെള്ളത്തില്‍ ഇട്ടു വയ്ക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha