വീട്ടില്‍ കുഞ്ഞുസാധനങ്ങള്‍ സൂക്ഷിക്കാനായി ചില സിപിംള്‍ സൊല്യൂഷന്‍സ്
അത്യാവശ്യം വലിപ്പമുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാന്‍ വീട്ടില്‍ അലമാരയും കബോര്‍ഡുമൊക്കെയുണ്ട്. പക്ഷേ ചെറിയ വസ്തുക്കളുടെ കാര്യം കഷ്ടമാണ്. എവിടെയെങ്കിലുമൊക്കെ തിരുകിക്കയറ്റി വയ്ക്കുകയോ അലസമായി വലിച്ചെറിയുകയോ ചെയ്യും. ഇതൊക്കെ കൃത്യമായി ഒതുക്കി വയ്ക്കാനായിതാ വീട്ടില്‍ തന്നെ ചെയ്യാവുന്ന സിംപിള്‍ സൊലൂഷ്യന്‍സ്.
വീട്ടിലേക്ക് വരുന്ന എഴുത്തുകുത്തും കല്യാണക്കാര്‍ഡുമൊക്കെയാണ് ഇങ്ങനെ തിരയപ്പെടുന്ന ലിസ്റ്റില്‍ മുമ്പന്‍. ചിത്രത്തില്‍ കാണുന്നതുപോലെ പഴയൊരു ജനല്‍ വീട്ടിലുണ്ടെങ്കില്‍ ഇങ്ങെടുക്കാം. ഒന്നു പെയിന്റടിച്ചു വൃത്തിയാക്കിയെടുക്കാം. എന്നിട്ട് കാര്‍ഡെല്ലാം ഭംഗിയായി തിരുകി വയ്ക്കാം. ഭിത്തിക്കിണങ്ങുന്ന പെയിന്റ് തന്നെ ജനാലയ്ക്കും കൊടുക്കാന്‍ മറക്കല്ലേ.
രണ്ട് ഗ്‌ളാസ് ബോട്ടിലുകളുണ്ടെങ്കില്‍ ഒന്നാന്തരം ബാംഗിള്‍ സ്റ്റാന്‍ഡ് റെഡി. ഇതിങ്ങനെ ചതുരപ്പെട്ടിയില്‍ വയ്ക്കണമെന്നില്ല. ഡ്രസിങ് ടേബിളിന്റെ മുകളില്‍ സ്ഥാപിച്ചാലും മതി.
കമ്പ്യൂട്ടര്‍ ടേബിളില്‍ പലതരം കോഡും വയറുകളും ധാരാളമായി കിടക്കുകയാണെങ്കില്‍ പിന്നുകള്‍ മേശയില്‍ പിടിപ്പിച്ചു നോക്കൂ സംഗതി എളുപ്പമായി
പലവട്ടം വാങ്ങാന്‍ മറന്നു പോയ ആ പെന്‍ഹോള്‍ഡര്‍ ഇനി വേണ്ട. ഒരു ചെറിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ പേപ്പറുകള്‍ ചുരുട്ടി വച്ച് പ്രശ്‌നം പരിഹരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha