വസ്ത്രങ്ങള്‍ പുതുപുത്തനായി തിളങ്ങാന്‍
പുതിയ വസ്ത്രങ്ങള്‍ ആദ്യമായി അലക്കുമ്പോള്‍ നിറം ഇളകാതിരിക്കാന്‍ ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക.
വസ്ത്രങ്ങളില്‍ പശ പറ്റിയാല്‍ വിന്നാഗിരി ചൂടാക്കി പുരട്ടിയാല്‍ മതി.
തുരുമ്പുകറ പുരണ്ട ഭാഗത്ത് അല്പം ചെറുനാരങ്ങാനീരു പുരട്ടി പത്തു മിനിറ്റിനുശേഷം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകുക.
തുരുമ്പുപാടുകളുള്ള തുണി പഴങ്കഞ്ഞിവെള്ളത്തില്‍ മുക്കിവെച്ചതിനുശേഷം അലക്കിയാല്‍ മതി.
വസ്ത്രങ്ങളില്‍ തുരുമ്പുകറ പിടിച്ചിട്ടുണ്ടെങ്കില്‍ വാളന്‍ പുളി പിഴിഞ്ഞ് അരമണിക്കൂര്‍ വച്ചതിനുശേഷം കഴുകിക്കളയുക.
വസ്ത്രങ്ങളില്‍ ഗ്രീസ് പുരണ്ടാല്‍ ആ ഭാഗത്തു വെള്ളം നനയ്ക്കാതെ അലക്കുസോപ്പുകൊണ്ട് ഉരയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകുക.
വസ്ത്രങ്ങളില്‍ ടാര്‍ പുരണ്ടാല്‍ യൂക്കാലി തൈലംപുരട്ടി കട്ടിയുള്ള സ്‌പോഞ്ച് കൊണ്ടു തുടച്ചെടുക്കുക.
പഴങ്ങള്‍ മൂലമുണ്ടാകുന്ന കറ മാറ്റാന്‍ കറിയുപ്പു ലായനി ഒഴിച്ച് പത്തുമിനിറ്റിനുശേഷം കഴുകിക്കളയുക.
കരിമ്പന്‍ പിടിച്ചാല്‍ തൈരുപുരട്ടിവച്ച് അടുത്ത ദിവസം സോപ്പുപയോഗിച്ചു കഴുകുക.
വിയര്‍പ്പുകറ മാറ്റാന്‍ വസ്ത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ ഒന്നോരണ്ടോ ആസ്പിരിന്‍ ഗുളിക ഇട്ടാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha