താരന്‍ മാറാന്‍ ചില എളുപ്പവഴികള്‍
ഇക്കാലത്ത് സ്ത്രീപുരുഷന്‍മാര്‍ ഒരു പോലെ നേരിടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ മൂലം മുടി കൊഴിച്ചില്‍ മാത്രമല്ല, തലയില്‍ ചൊറിച്ചിലിനും പലവിധ ചര്‍മരോഗങ്ങളും ഉണ്ടാകും. താരന്‍ അധികമായാല്‍ പുരികത്തിലെ രോമങ്ങള്‍ വരെ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ടാകും. താരന്‍ കളയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട് അവ പരിചയപ്പെടാം...
ഇളം ചൂടുള്ള എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് താരന്‍ മാറാന്‍ സഹായിക്കും. ഒലിവെണ്ണയോ ശുദ്ധമായ വെളിച്ചെണ്ണയോ ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കണം. രാത്രി മുഴുവന്‍ അങ്ങനെ വിട്ടേയ്ക്കുക. അടുത്ത ദിവസം നാരങ്ങയുടെ നീര് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കെമിക്കല്‍സ് അധികം അടങ്ങിയിട്ടില്ലാത്തെ ഷാംപൂ ഉപയോഗിച്ച് കഴുകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha