പച്ചക്കറികളിലെ വിഷാംശം കളയാന്‍ എളുപ്പമാര്‍ഗങ്ങള്‍
പച്ചക്കറികളിലെ വിഷാംശം കളയാന്‍ എളുപ്പമാര്‍ഗങ്ങള്‍ മലയാളിയെ ഏറെ ഭയപ്പെടുത്തുന്ന പ്രശ്‌നമാണ് പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികള്‍ പേറുന്ന വിഷം മലയാളിയെ രോഗക്കിടക്കയിലേക്ക് കൊണ്ടെത്തിക്കുന്നുവെന്നതും യഥാര്‍ഥ്യം തന്നെ. പച്ചക്കറികളിലെ വിഷം കളയുന്നതിനുള്ള വെജിറ്റബിള്‍സ് ക്ലീനറുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ ഇത്തരം ക്ലീനറുകള്‍ നമുക്ക് വീട്ടില്‍ സ്വയം തയാറാക്കാവുന്നതേയുള്ളു. ഇത്തരം വെജിറ്റബിള്‍ ക്ലീനറുകളുടെ ചില കൂട്ടുകള്‍ ഇതാ...
1. ഒരു ടേബിള്‍സ്പൂണ്‍ നാരാങ്ങാ നീര്, രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രീതം പഴങ്ങളിലും പച്ചക്കറികളിലും തളിച്ച് പത്ത് മിനിറ്റ് വെയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.
2. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, 2 സ്പൂണ്‍ വിനാഗരി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മീശ്രീതം സ്‌പ്രേ ചെയ്ത് പച്ചക്കറികള്‍ പത്ത് മിനിറ്റ് വെച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കുക.
വിഷാംശം കൂടുതലുള്ള മുന്തിരിപോലെയുള്ള പഴവര്‍ഗങ്ങള്‍ കഴുകുന്നതിന് ഒരു കപ്പ് വെള്ളത്തില്‍ അരക്കപ്പ് വിനാഗിരിയും ഒരു സ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് മിശ്രീതം തയാറാക്കുക.
വിനാഗിരിയില്‍ കഴുകിയെടുക്കുമ്പോള്‍ പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശവും ബാക്ടീരിയയും 95 ശതമാനവും മാറ്റപ്പെടുന്നു. വിഷാംശം ഒഴിവാക്കുന്നതിന് വീടുകളില്‍ വളരെയെളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ പഴങ്ങളും പച്ചക്കറികളും കഴുകിയെടുക്കുക എന്നുള്ളത്. പച്ചക്കറികള്‍ കഴുകുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നത് കെമിക്കലുകളെ നീക്കം ചെയ്യുന്നതിന് ഏറെ സഹായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha