മുടി കൊഴിച്ചില്‍ കാരണം കരയുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണേ....
നല്ല നീളമുള്ള മുടി ഏതൊരു പെണ്ണിന്റേയും സ്വപ്നമാണ്. എന്തൊക്കെ ചെയ്തിട്ടും പലപ്പോഴും പലര്‍ക്കുമതിന് കഴിയാറില്ല. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിയാറുണ്ട്. അതില്‍ കാരണം കണ്ടെത്തുകയാണ് പ്രധാനം.
മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ജനിതക സവിശേഷതകളാണ്. എന്നാല്‍ അത് കൂടാതെ തലമുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളും ഉണ്ട്. ചില കാര്യങ്ങളിലൂടെ മുടിയുടെ അഴകും ആരോഗ്യവും ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ കഴിയും.
മുടിയുടെ ആരോഗ്യം നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. നിങ്ങള്‍ നിത്യേന പിന്തുടരുന്ന ഭക്ഷണക്രമം ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതായിരിക്കണം. ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നത് ചിലപ്പോള്‍ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആവശ്യമായ പോഷകങ്ങളില്‍ കുറവുണ്ടാകുന്നത് മുടി കൊഴിച്ചിലിന് കാരണമായേക്കാം.
നമ്മുടെ വികാരങ്ങള്‍ മുതല്‍ ശാരീരിക വളര്‍ച്ച വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന അത്ഭുത രാസവസ്തുക്കളാണ് ഹോര്‍മോണുകള്‍. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മുടിയുടെ വളര്‍ച്ച കുറയാന്‍ കാരണമാകാറുണ്ട്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഒരിക്കലും ഒരു പ്രാഥമിക രോഗമല്ല മറിച്ച് അമിതവണ്ണം, പ്രമേഹം, പിസിഒഡി തുടങ്ങിയ മറ്റ് രോഗങ്ങളുടെ പരിണിതഫലമാണ്.
അമിത പരിചരണം അപകടമാണ്. കേശ പരിചരണം ആരോഗ്യകരമായ ഒരു ശീലമാണ്, എന്നു കരുതി ഇത് അമിതമാകരുത്. മുടിക്ക് ഗുണം ചെയ്യുന്നതിനേക്കാള്‍ ദോഷമായിരിക്കും ഇതിലൂടെ സംഭവിക്കുക. കേശ സംരക്ഷണത്തിന് എല്ലാ ദിവസവും അമിതമായ ശ്രദ്ധ നല്‍കുന്നത് ചിലപ്പോള്‍ വിപരീത ഫലമായിരിക്കും നല്‍കുക. ഇത് മുടിയുടെ ഗുണ നിലവാരത്തെ ബാധിക്കുകയും വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ചെയ്‌തേക്കാം.
മരുന്നുകള്‍ നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകളും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ ഇത്തരത്തിലുള്ള ഏതെങ്കിലും മരുന്ന് കഴിച്ചു തുടങ്ങുന്നതിന് മുമ്ബ് ആവശ്യമെങ്കില്‍ ഇതിനുള്ള പ്രതിവിധികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അസുഖങ്ങള്‍ ഭേദമാക്കുമെങ്കിലും ചില മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇത് മുടി കൊഴിച്ചില്‍ പോലുള്ള മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
ശിരോചര്‍മ്മത്തിന്റെ വൃത്തി മുടിയെ യഥാസ്ഥാനത്ത് നിലര്‍ത്തുന്നതും മുടിയുടെ വേരുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതും ശിരോചര്‍മ്മമാണ്. ശിരോചര്‍മ്മത്തിന്റെ ആരോഗ്യവും വൃത്തിയും വളരെ പ്രധാനമാണ്.
ശിരോ ചര്‍മ്മത്തിന്റെ അനാരോഗ്യകരമായ അവസ്ഥ മുടിയില്‍ പേന്‍ വളരാനുള്ള സാഹചര്യം ഒരുക്കും. മാത്രമല്ല ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തും. ഇത് മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.
https://www.facebook.com/Malayalivartha