വീട്ടില്‍ സുഗന്ധം നിറക്കാനാവുന്ന ചില പൊടിക്കൈകള്‍
ഇക്കാലത്ത് പലതരം എയര്‍ ഫ്രെഷനറുകള്‍ വിപണി കീഴടക്കിയിരിക്കുകയാണ്. പക്ഷേ കാശ് അധികം ചെലവാകാതെ വീടുകളില്‍ വലിയ പ്രയാസമില്ലാതെ കിട്ടുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് എയര്‍ഫ്രെഷനറുകള്‍ നമുക്ക് തന്നെ നിര്‍മ്മിക്കാവുന്നതേയുള്ളു. റെഡിമെയ്ഡായി കിട്ടുമ്പോള്‍ എന്തിന് വെറുതെ മെനക്കെടണം എന്ന് ചിന്തിക്കേണ്ട കാര്യമില്ല. കാരണം നൂറുകണക്കിന് രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം എയര്‍ ഫ്രെഷനര്‍ ബ്രാന്‍ഡുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്. സുഗന്ധത്തിന് ഉപയോഗിക്കുന്ന ഈ രാസവസ്തുക്കള്‍ തന്നെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകും. അപ്പോള്‍ വീട്ടില്‍ കിട്ടുന്ന പ്രകൃതിദത്തമായ സാധനങ്ങള്‍ എയര്‍ഫ്രെഷനറായി ഉപയോഗിക്കുകയല്ലേ നല്ലത്
1. നാരങ്ങസുഗന്ധവ്യഞ്ജനഔഷധ കൂട്ട്
ചെറിയ ഒരു പാത്രത്തില്‍ പകുതി വെള്ളമെടുക്കുക, അതിലേക്ക് നാരങ്ങ മുറിച്ചിടുക. (നാരങ്ങക്ക് പകരം ഓറഞ്ചിന്റെ തൊലിയും ഉപയോഗിക്കാം). ഇതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പച്ചമരുന്ന് കൂട്ടുകളോ സുഗന്ധവ്യഞജനങ്ങളോ ചേര്‍ക്കുക. പുതീന അഥവാ കര്‍പ്പൂര തുളസി, ഏലയ്ക്ക, കുരുമുളക്, കറുവാപ്പട്ട, കരയാമ്പു ,ഗ്രാമ്പു,ജാതിക്ക, കറുകച്ചെടി ഇവയെല്ലാം ഉപയോഗിക്കാം . ഇവയിലേതെങ്കിലും ഒന്ന് നാരങ്ങ അരിഞ്ഞിട്ട വെള്ളത്തില്‍ ചെറുതായി ചൂടാക്കുക. ഈ മിശ്രിതം വീട്ടില്‍ വെയ്ക്കുന്നത് വീട് മുഴുവന്‍ സുഗന്ധം നല്‍കും
2. സോഡാപ്പൊടി
ഇതിനായി ഒരു സ്‌പ്രേ ബോട്ടില്‍ വാങ്ങുക. ബോട്ടിലില്‍ വെള്ളം നിറച്ച് അതിലേക്ക് ഒരു സ്പൂണ്‍ സോഡാപ്പൊടി ഇടുക. ഇതിലേക്ക് സുഗന്ധ തൈലങ്ങളെന്തെങ്കിലും വീട്ടിലുണ്ടെങ്കില്‍ അത് 5,6 തുള്ളി ഒഴിക്കുക. ഇനി സുഗന്ധ തൈലം ഇല്ലെങ്കില്‍ നേരത്തേത് പോലെ ഏതെങ്കിലും പച്ച മരുന്നോ സുഗന്ധവ്യഞ്ജനമോ ചേര്‍ക്കുക. ഇത് മുറികളില്‍ സ്‌പ്രേ ചെയ്യുക.സോഡാ പ്പൊടി എല്ലാ ദുര്‍ഗന്ധങ്ങളും വലിച്ചെടുത്ത് വീട്ടില്‍ സുഗന്ധം നിറയ്ക്കും
3.കാപ്പിക്കുരു
കാപ്പിക്കുരു വീട്ടിലുണ്ടെങ്കില്‍ അത് വറക്കുന്നത് മനോഹരമായ കോഫി സുഗന്ധം വീട്ടില്‍ നിറയ്ക്കും. സോഡേൊപ്പാടിയേ പോലെ തന്നെ കാപ്പിക്കുരുവും ദുര്‍ഗന്ധം വലിച്ചെടുക്കും.
4. ഫ്രിഡ്ജിലെ ദുര്‍ഗന്ധം ഒഴിവാക്കാനുള്ള കൂട്ട്
ഫ്രിഡ്ജിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
ബേക്കിംഗ് സോഡപ്പൊടി ഒരു ചെറിയ ബൗളില്‍ വെള്ളത്തിലൊഴിച്ച് വയ്ക്കുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും
ഒരു ഉള്ളി അരിഞ്ഞ് വെള്ളത്തിലിട്ട് വെയ്ക്കുന്നതും ദുര്‍ഗന്ധം അകറ്റും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha