ചുണ്ട് വിണ്ടുകീറലും പ്രതിരോധമാര്‍ഗങ്ങളും
വരണ്ട അന്തരീക്ഷം, കാറ്റ്, അന്തരീക്ഷത്തിലെ കുറഞ്ഞ ആര്‍ദ്രത എന്നിവ മൂലം മഞ്ഞുകാലത്ത് ചുണ്ടുകള്‍ കൂടുതലായി വരളും. വരള്‍ച്ച കൂടുതലാകുമ്പോള്‍ വിണ്ടുകീറുകയും ചെയ്യും.വളരെ വേദനിപ്പിക്കുന്ന അവസ്ഥയാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പരിചയക്കാരെ കണ്ടാല്‍ ഒന്നു ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ട.
ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ അത് ആദ്യം പ്രതിഫലിക്കുന്നത് ചുണ്ടുകളിലാണ്. അതുകൊണ്ട് ശരീരത്തിലെ ജലാംശം കുറയാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക. വെള്ളരിക്ക കഷണങ്ങളാക്കി ദിവസം ഒരു പത്ത് മിനിട്ട് ചുണ്ടില്‍ ഉരസുന്നതും വളരെ നല്ല മരുന്നാണ്. ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍, വെളിച്ചെണ്ണ തുടങ്ങി പ്രകൃതി ദത്തമായ ഏത് എണ്ണയും ഉപയോഗിക്കാം
ചില ആളുകള്‍ക്ക് ടൂത്ത് പേസ്റ്റിലെ ഫഌറൈഡ് അലര്‍ജിയുണ്ടാക്കും. ഇത് ചുണ്ടിനെയും ബാധിക്കും. അതിനാല്‍ ഫഌറൈഡ് അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha