തലയിലെ താരന്‍ പോലെ, പ്രശ്നക്കാരനാണ് പുരികങ്ങളിലെ താരൻ; ഫലപ്രദമായ പ്രതിവിധി ഇതാ....
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് താരൻ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. തലയിലെ താരന്‍ പോലെ തന്നെ നിങ്ങളുടെ പുരികങ്ങളിലും താരന്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇത് കൂടുതല്‍ നിരാശാജനകമായ അവസ്ഥയാണ്. മിക്ക ആളുകളും ഇത് ഒഴിവാക്കാന്‍ പുരികം സ്‌ക്രബ് ചെയ്യുന്നു.
പക്ഷേ അങ്ങനെ ചെയ്യുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. തണുത്ത കാലാവസ്ഥ, വരണ്ട കാലാവസ്ഥ, മോശം സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, അലര്‍ജി എന്നിവ കാരണം നിങ്ങളുടെ ചര്‍മ്മത്തില്‍ എവിടെയും താരന്‍ പ്രത്യക്ഷപ്പെടാം. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് പുരികത്തിലെ താരന്‍ കൂടുതലായി ഉണ്ടാകാം. ചില പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇതിന് പരിഹാരം കാണാന്‍ സാധിക്കും.
ടീ ട്രീ ഓയില്‍
ഔഷധ ഉപയോഗങ്ങള്‍ക്കും ശക്തമായ ആന്റി ഫംഗല്‍ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് ടീ ട്രീ ഓില്‍. പുരികത്തിലെ താരന്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ നിരവധി ചര്‍മ്മ അവസ്ഥകളെ ചികിത്സിക്കാന്‍ ഇത് സഹായിക്കുന്നു. ഒരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ ടീ ട്രീ ഓയില്‍ എടുത്ത് ഏകദേശം 2 മിനിറ്റ് നേരം ചൂടാക്കുക. ഒരു സ്വാബ് എടുത്ത് നിങ്ങളുടെ കൈപ്പത്തിയുടെ പിന്‍ഭാഗത്ത് പുരട്ടി താപനില പരിശോധിക്കുക. ഇളംചൂടോടെ ഇത് പുരികത്തിന്റെ ഭാഗത്ത് നന്നായി തേക്കുക. ഇത് 15 മിനിറ്റ് വച്ചശേഷം വെള്ളത്തില്‍ കഴുകുക. 2 ആഴ്ചക്കാലം ദിവസത്തില്‍ ഒരിക്കല്‍ ഇത് പ്രയോഗിക്കുക.
ബദാം ഓയില്‍
ചര്‍മ്മസംരക്ഷണത്തിന് ബദാം എണ്ണ നല്‍കുന്ന ഗുണങ്ങള്‍ മറ്റൊരു എണ്ണയും നല്‍കില്ല. മികച്ച മോയ്‌സ്ചറൈസറാണ് ബദാം ഓയില്‍. ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍, സ്‌ട്രെച്ച് മാര്‍ക്കുകള്‍, സൂര്യാഘാതം എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ പുരികത്തിലെ താരന്‍ ചികിത്സിക്കാന്‍ ഈ പ്രകൃതിദത്ത പരിഹാരം ഉപയോഗിക്കുക. 2 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എടുത്ത് ഒന്നോ രണ്ടോ മിനിറ്റ് ചൂടാക്കുക. ഇളം ചൂടായിക്കഴിഞ്ഞാല്‍, ഒരു സ്വാബ് ഉപയോഗിച്ച് ഇത് നിങ്ങളുടെ കണ്‍പോളകളിലും പുരികങ്ങളിലും പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഈ പ്രതിവിധി പരീക്ഷിക്കുന്നതാണ് നല്ലത്. അടുത്ത ദിവസം രാവിലെ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.
നാരങ്ങ നീര്
താരന്‍ അകറ്റാന്‍ സിട്രിക് പഴങ്ങള്‍ വളരെ ഫലപ്രദമാണ്. പുരികത്തിലെ താരനെ ചെറുക്കാന്‍ ഏറ്റവും മികച്ച പരിഹാരമാണ് നാരങ്ങ. 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുക. പുരികത്തിന്റെ ചര്‍മ്മം സെന്‍സിറ്റീവ് ആയതിനാല്‍, നാരങ്ങ നേര്‍പിച്ച് ഉപയോഗിക്കുക. നാരങ്ങ നീരിനൊപ്പം 3-4 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ക്കുക. ഒരു സ്വാബ് ഉപയോഗിച്ച് ഇത് നിങ്ങളുടെ പുരികത്തില്‍ തേക്കുക. നിങ്ങളുടെ താരന്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ ഈ പ്രതിവിധി ഉപയോഗിക്കാം.
ഉപ്പ്
പുരികത്തിലെ താരന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ് ഉപ്പ്. ഇത് നിങ്ങളുടെ പുരികത്തിന് താഴെയുള്ള ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും പാടുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഒരു നുള്ള് ഉപ്പ് എടുത്ത് പുരികത്തില്‍ പതുക്കെ പുരട്ടുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.
ഉലുവ
ഉലുവയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് വളരെ ഉത്തമമാണ് ഇത്. മുടി കൊഴിച്ചില്‍, താരന്‍, ചര്‍മ്മവുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങള്‍ക്കും ഉലുവ ഒരു ഉത്തമ പരിഹാരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ എടുത്ത് അര കപ്പ് വെള്ളത്തില്‍ ഒരു രാത്രി മുക്കിവയ്ക്കുക. ഈ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് നിങ്ങളുടെ നെറ്റിയിലും പുരികത്തിലും പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ഇത് ഒരാഴ്ചത്തേക്ക് ദിവസവും ചെയ്യുക.
https://www.facebook.com/Malayalivartha