പപ്പായ ഉണ്ടോ വീട്ടിൽ? ഒരുമാസം ഇത്തരത്തിൽ മുഖത്തു പുരട്ടി നോക്കൂ ; ഗുണങ്ങൾ നിരവധി
സൗന്ദര്യ സംരക്ഷണത്തിന് നമ്മൾ ഏതറ്റം വരെയും പോകും. അതിൽ സൗന്ദര്യം നിലനിൽക്കാൻ സഹായിക്കുന്നതില്‍ ഫേസ് പായ്ക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിനായി നാച്വറല്‍ ആയ ഫേസ്പായ്ക്കുകള്‍ തെരഞ്ഞെടുക്കുന്നത് ഉത്തമമാണ്. സൗന്ദര്യ ഗുണങ്ങള്‍ ഏറെയടങ്ങിയ ഒന്നാണ് പപ്പായ. അതിനാൽ ബ്യൂട്ടി പാര്‍ലറുകളില്‍ പോലും പ്രധാനമാണ് പപ്പായ ഫേഷ്യല്‍. പപ്പായ നല്ലതു പോലെ പഴുത്തത് ദിവസവും മുഖത്ത് പുരട്ടി നോക്കിയാൽ കിട്ടുന്ന ഗുണങ്ങള്‍ പലതാണ്.
പപ്പായയുടെ സത്ത്, തക്കാളി നീര് എന്നിവ കലർത്തി മുഖത്തും കഴുത്തിലും പുരട്ടുക, ചർമ്മത്തിന് അതിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ഇതിലൂടെ കഴിയുന്നതാണ്. അതുപോലെ വെയിലേറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പും മറ്റ് നിറവ്യത്യാസവും ഇല്ലാതാക്കാൻ പപ്പായ സഹായിക്കും. പഴുത്ത പപ്പായയും വാഴപ്പഴവും ഉടച്ചെടുത്ത് യോജിപ്പിച്ച് പുരട്ടുക, ഇത് സൂര്യാഘാതമേറ്റ ചർമ്മവും സുഖപ്പെടുത്താൻ സഹായിക്കും.
അതേസമയം തന്നെ മുഖക്കുരു, പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, ചുളിവുകൾ, മറ്റ് ചർമ്മ പ്രശ്‌നങ്ങൾ എന്നിവ പോലുള്ള ചർമ്മ പ്രശ്‌നങ്ങൾ സുഖപ്പെടുത്തുന്നതിനായി പഴുത്ത പപ്പായ ഫെയ്‌സ് പാക്കുകളുടെ രൂപത്തിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ പപ്പായയിലെ പപ്പൈൻ എന്ന എൻസൈം അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ഡിപിലേറ്ററി ഏജന്റായി പ്രവർത്തിക്കുന്നു.
https://www.facebook.com/Malayalivartha