തൈരും തേനുമുണ്ടെങ്കിൽ ഇനി കടുത്ത താരൻ അകറ്റി, ഇടതൂർന്ന മുടിയുടെ സൗന്ദര്യം ആസ്വദിക്കാം....
തിരക്കിട്ട ജീവിതത്തിൽ താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. മുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഹെയര്‍ മാസ്‌കുകള്‍. ഇന്ന് നമുക്ക് മുടി പ്രശ്‌നങ്ങള്‍ നീക്കി മുടിയുടെ ആരോഗ്യം വളര്‍ത്താനായി തേനും തൈരും ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം. തൈര് പതിവായി പുരട്ടുന്നത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള തലയോട്ടിയും മനോഹരമായ മുടിയും നല്‍കും. നിങ്ങളുടെ മുടി വളര്‍ച്ച വര്‍ധിപ്പിക്കാനും ഇതിന് കഴിയും.
അര കപ്പ് തൈര് എടുത്ത് 1-2 ടീസ്പൂണ്‍ അസംസ്‌കൃത തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് അല്‍പനേരം മൃദുവായി മസാജ് ചെയ്യുക. ഒരു തുണികൊണ്ട് തല പൊതിയുക. 30-40 മിനിറ്റ് കൂടി കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. തൈരും തേനും ചേര്‍ത്ത ഈ മാസ്‌ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടുക.
വരണ്ട മുടി മികച്ചതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതില്‍ ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. കൂടാതെ, തേന്‍ ഒരു പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്. അത് വായുവില്‍ നിന്നുള്ള ഈര്‍പ്പം ആഗിരണം ചെയ്യുകയും മുടിയിഴകളിലേക്ക് ലോക്ക് ചെയ്യുകയും ചെയ്യുന്നു. വരണ്ട മുടി മോയ്‌സ്ചറൈസ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഇത് ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും ആന്റി ഓക്‌സിഡന്റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി, വരണ്ട തലയോട്ടി എന്നിവ ചെറുക്കുന്നു. അള്‍ട്രാവയലറ്റ് വികിരണം, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന മുടിയുടെ കേടുപാടുകള്‍ തടയാന്‍ തേന്‍ മികച്ചതാണ്. തേന്‍ പതിവായി ഉപയോഗിക്കുന്നത് മുടി മൃദുവും ആരോഗ്യകരവുമാക്കുന്നു. അഴുക്ക്, പൊടി, എണ്ണ, ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പന്നങ്ങള്‍ എന്നിവ കാരണം മുടി പരുക്കനും മങ്ങിയതുമാകുന്നു.
ഇതിനെല്ലാ പരിഹാരമാണ് തേന്‍. തേനില്‍ നിരവധി പ്രകൃതിദത്ത എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെയും തലയോട്ടിയെയും എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. മൃദുവായതും മിനുസമാര്‍ന്നതും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി വീണ്ടെടുക്കാന്‍ സഹായിക്കുന്നു. മുടിയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നാണ് താരന്‍. തലയോട്ടിയിലെ ഫംഗസ് അണുബാധയാണ് പലപ്പോഴും താരന്‍ ഉണ്ടാക്കുന്നത്. തൈരില്‍ നല്ല അളവില്‍ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. താരന്‍, തലയോട്ടിയിലെ മറ്റ് അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഇത് ഉപകരിക്കും. തൈരിന്റെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും താരന്‍ അകറ്റുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
https://www.facebook.com/Malayalivartha