മുടിയുടെ പ്രശ്നങ്ങൾക്ക് ഈ ഹെയർ മാസ്‌ക്കുകൾ ഉപയോഗിക്കൂ....
ആരോഗ്യമുള്ള മുടി എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ ഉത്പ്പന്നങ്ങളും പരീക്ഷിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടിയും നമുക്ക് ചില പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ കാണാവുന്നതാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയില്‍ പല വിധത്തിലുള്ള അനാരോഗ്യകരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് ചില ഹെയർ മാസ്‌ക്കുകൾ വളരെ ഫലപ്രദമാണ്.
വരണ്ട മുടിക്ക് മുട്ട
ഒരു കപ്പ് പാലില്‍ മുട്ട നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഇത് കഴുകിക്കളയേണ്ടതാണ്. അഞ്ച് മിനിറ്റിന് ശേഷം വേണം കഴുകിക്കളയുന്നതിന്. ഇത് ആദ്യത്തെ മൂന്ന് പ്രാവശ്യം ചെയ്യുമ്പോള് തന്നെ മുടിയുടെ ഒരു വിധപ്പെട്ട എല്ലാ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
എള്ളെണ്ണയും ഗ്ലിസറിനും
വേനലില്‍ മുടി പൊട്ടുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണയും ഗ്ലിസറിനും മുട്ടയുടെ മഞ്ഞക്കരുവും മിക്‌സ് ചെയ്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരിലും അറ്റത്തും എല്ലാം പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ഷാമ്പൂ തേച്ച് മുടി വൃത്തിയാക്കുക.
ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്
മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് ഹോട്ടോയില്‍ ട്രീറ്റമെന്റ് ശീലമാക്കാവുന്നതാണ്. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും ലഭിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കുക. വെൡച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി അത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ പുരട്ടുക. ശേഷം മുടി ഷവര്‍ക്യാപ്പ് കൊണ്ട് പൊതിഞ്ഞ് വെക്കുക. അഞ്ച് മിനിറ്റിന് ശേഷം ഇത് നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. അടുത്ത ദിവസം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.
ബദാം ഓയില്‍
മുട്ടയുടെ മഞ്ഞക്കരുവുമായി അല്‍പം ബദാം ഓയില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക. ശേഷം ഒരു പഴയ സ്‌കാര്‍ഫ് കെട്ടി ഒരു മണിക്കൂര്‍ ഇത് മുടിയില്‍ വെക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
https://www.facebook.com/Malayalivartha