മുട്ട പൊട്ടിക്കാതെ ചീത്തയായോ എന്നറിയാന്‍
അല്‍പ്പം ശ്രദ്ധിച്ചാല്‍ മുട്ട പൊട്ടിക്കാതെ തന്നെ നല്ലാതാണോ ചീത്തയാണോ എന്ന തിരിച്ചറിയാം. 4, 5 ആഴ്ച്ചവരെയും കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ കഴിയും. കാലപ്പഴക്കം കൂടുമ്പോള്‍ കേടാകാനുള്ള സാധ്യതയും കൂടിവരുന്നു.
ഒരു പാത്രം തണുത്ത വെള്ളത്തില്‍ മുട്ട ഇട്ടു നോക്കിയാല്‍ കൃത്യമായ കലാപ്പഴക്കം കണ്ടെത്താന്‍ കഴിയും. ഏറ്റവും പുതിയമുട്ട വെള്ളത്തില്‍ താഴ്ന്ന് പാത്രത്തില്‍ അടിയില്‍ കിടക്കും.
എന്നാല്‍ ഒരാഴ്ച്ച പഴക്കമുള്ള മുട്ട അല്‍പ്പം ഉയരത്തിലായും, രണ്ട് ആഴ്ച്ച പഴക്കമുള്ളത് അല്‍പ്പം കൂടി ഉയരത്തിലുമായിരിക്കും സ്ഥിതിചെയ്യുന്നത്. ഏറ്റവും പഴക്കമുള്ളവ വെള്ളത്തിന്റെ മുകളിലായി പൊങ്ങി കിടക്കും. കുലുക്കിനോക്കിയാല്‍ അതികം ശബ്ദം കേള്‍ക്കാത്തവയാണ് പുതിയ മുട്ടകള്‍. എന്നാല്‍ പഴകിയമുട്ട കുലുക്കിനോക്കുമ്പോള്‍ അതികം ശബ്ദം കേള്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha