പഴങ്ങളിലെ ഈച്ചയെ ഓടിക്കാന്‍
പഴം വാങ്ങി വെച്ചാല്‍ അതിനു മുകളില്‍ ഈച്ച വന്നു പൊതിയാന്‍ നിമിഷങ്ങള്‍ മതി. ഇവയുണ്ടാക്കുന്ന ശല്യമാകട്ടെ ചില്ലറയല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
പഴങ്ങളില്‍ വിഷമടിച്ചാല്‍ അത് കഴിയ്ക്കുന്ന നമുക്കും അനാരോഗ്യവും ആപത്തും വരുത്തുമെന്നതിനാല്‍ ചില പ്രകൃതിദത്ത വഴികളിലൂടെ പഴത്തിലെ ഈച്ചയെ ഓടിയ്ക്കാം.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് പ്രധാനപ്പെട്ട ഒരു പ്രതിരോധ വസ്തു പഴങ്ങളിലെ ഈച്ചയെ ഓടിയ്ക്കാന്‍. ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചൂടാക്കി അത് ഒരു കുപ്പിയിലാക്കി പഴങ്ങള്‍ക്ക് മുകളില്‍ വെയ്ക്കുക. ഇതില്‍ നിന്നും വരുന്ന മണം ഈച്ചയെ ആകര്‍ഷിയ്ക്കുന്നു. ഒരു പേപ്പര്‍ കോണ്‍ ആക്കി കുപ്പിക്കകത്തേക്ക് തിരുകിവെയ്ക്കുക. ആപ്പിള്‍ സിഡാറിന്റെ മണത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഈച്ചകള്‍ ഈ കുപ്പിക്കകത്ത് വീഴും.
കഴുത്തിടുങ്ങിയ കുപ്പിയില്‍ ഈച്ചയെ പിടിയ്ക്കാവുന്നതാണ്. കുപ്പിയുടെ അടുത്തായി പതിവിലധികം ചീഞ്ഞു തുടങ്ങിയ പഴം വെയ്ക്കുക. ഇതില്‍ ആകൃഷ്ടരായി വരുന്ന ഈച്ച കുപ്പിക്കകത്ത് പ്രവേശിക്കുന്നതോടെ അതില്‍ കുടുങ്ങിപ്പോകുന്നു. ഇതും ഈച്ചയെ കൊല്ലാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ്.
ചിലപ്പോള്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിനേക്കാള്‍ ഈച്ചകളെ ആകര്‍ഷിക്കുന്നത് വൈന്‍ ആണ്. പഴങ്ങള്‍ക്ക് മുകളില്‍ അല്‍പം വൈന്‍ തളിച്ചു വെച്ചാല്‍ മതി. ഇത് ഈച്ചകളെ ഓടിയ്ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha