പാലു പോലെ വെളുക്കാന്‍...
പാല്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും വളരെയേറെ ഗുണകരമാണ്. ഇതിലെ പ്രോട്ടീന്‍, വൈറ്റമിന്‍, എന്‍സൈമുകള്‍, ധാതുക്കള്‍, ലാക്ടിക് ആസിഡ് എന്നിവയാണ് സൗന്ദര്യഗുണങ്ങള്‍ നല്‍കുന്നത്. ചര്‍മം വെളുക്കാനുള്ള നല്ലൊരു ഉപാധിയാണ് പാല്‍. തിളപ്പിക്കാത്ത പാല്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. ഏതെല്ലാം വിധത്തിലാണ് പാല്‍ ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കാം.
പാലു പോലെ വെളുക്കാന്‍ ഒരു പഞ്ഞി പാലില്‍ മുക്കി മുഖത്തു പുരട്ടാം. ഇത് ദിവസം രണ്ടുമൂന്നുതവണ ചെയ്യുക. 10 മിനിറ്റെങ്കിലും കഴിഞ്ഞു കഴുകി കളയാംപാല്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ചര്‍മത്തിന് തിളക്കം നല്‍കാനും ഇതു നല്ലതാണ്.
കുക്കുമ്പര്‍ പാലുമായി ചേര്‍ത്തരച്ചു മുഖത്തിടുന്നത് മുഖത്തിനു നിറം നല്‍കുന്ന നല്ലൊരു ഫേസ്പായ്ക്കാണ്. സണ്‍ടാന്‍ മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണിത്.
പഞ്ചസാര, കറ്റാര്‍വാഴ ജെല്‍ എന്നിവ പാലില്‍ കലക്കി മുഖത്തു സ്‌ക്രബ് ചെയ്യാം. മുഖം വെളുക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്.
പച്ചപ്പാലില്‍ മഞ്ഞള്‍പ്പൊടി കലക്കി മുഖത്തിടുന്നതും ഏറെ ഗുണം ചെയ്യും ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു കൂടി ചേര്‍ക്കുകയുമാകാം.
അല്‍പം പാല്‍ ഐസ്‌ക്യൂബ് ട്രേയിലൊഴിച്ച് ഐസാക്കുക. ഇതുപയോഗിച്ചു മുഖം മസാജ് ചെയ്യാം. നിറം വയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് നല്ലൊരു ടോണര്‍ കൂടിയാണിത്.
മുള്‍ത്താണി മിട്ടി, കറ്റാര്‍വാഴ ജെല്‍, പാല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
തക്കാളിയും പാലും വെളുക്കാന്‍ നല്ലൊരു കോമ്പിനേഷനാണ്. പാലില്‍ ഒരു നുള്ളു കുങ്കുപ്പൂ ചേര്‍ത്തു കുടിയ്ക്കുന്നതു മാത്രമല്ല, പുരട്ടുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha