സൗന്ദര്യം ഇനി വെളിച്ചെണ്ണയില്‍ മുഖം കഴുകുമ്പോഴും...
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഏതൊക്കെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചാലും അതൊന്നും വെളിച്ചെണ്ണയുടെ ഏഴയലത്ത് വരില്ല എന്നതാണ് സത്യം. കാരണം അത്രയേറെ സൗന്ദര്യഗുണങ്ങളാണ് വെളിച്ചെണ്ണയ്ക്ക് ഉള്ളത്.
വെളിച്ചെണ്ണ മാത്രമല്ല വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് മുഖം കഴുകി നോക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. നിങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സൗന്ദര്യസംരക്ഷണ വസ്തു തന്നെയായിരിക്കും ഇതെന്നതെന്നാണ് സത്യം.
ഇതിനായി ആകെ ചെയ്യേണ്ടത് ഇത്രമാത്രമാണ്. വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും എടുക്കുക.
ഫേഷ്യല്‍ ടോണിക് എന്ന് വേണമെങ്കില്‍ ഇതിനെ പറയാം
തയ്യാറാക്കുന്ന വിധം
ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി നോക്കാം. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കണം.
മുഖക്കുരു പാട് മാറുന്നു മുഖക്കുരു ഉണ്ടായതിനു ശേഷം വീണ്ടും നമ്മെ അലോസരപ്പെടുത്തുന്ന മുഖക്കുരു പാടുകള്‍ ഇല്ലാതാവാന്‍ ഈ മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മതി. മുഖത്തിന് നിറം വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്തിന് നിറം വരുത്താം. വെളിച്ചെണ്ണയോടൊപ്പം അല്‍പം ബേക്കിംഗ് സോഡ കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയാവും എന്നതാണ് സത്യം.
സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങളും ചില്ലറയല്ല. ഇതിനെ ഏറ്റവും ഫലപ്രദമായി മാറ്റാന്‍ വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും സഹായിക്കും.
https://www.facebook.com/Malayalivartha