ഇതു പുരട്ടൂ, 5 മിനിറ്റില്‍ നരച്ച മുടി കറുക്കും
ഉരുളക്കിഴങ്ങു തൊലി ഉപയോഗിച്ചാണ് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള ഈ മിശ്രിതം തയ്യാറാക്കുന്നത്. നരച്ച മുടി പണ്ടെല്ലാം പ്രയമായവരുടെ ലക്ഷണമായിരുന്നുവെങ്കില്‍ ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ജീവിത, ഭക്ഷണരീതികളും പാരമ്പര്യവുമെല്ലാം മുടി നരയ്ക്കുന്നതില്‍ പ്രധാന ഘടകങ്ങള്‍ തന്നെയാണ്. എന്നു കരുതി നരച്ച മുടി വീണ്ടും പഴയ പടിയാകില്ലെന്നു കരുതേണ്ട, മുടി നരച്ചതു വീണ്ടും കറുക്കാനൂള്ള ഒരു വിദ്യയെക്കുറിച്ചറിയൂ, താഴെപ്പറയുന്ന രീതി പ്രാവര്‍ത്തികമാക്കി നോക്കൂ, പ്രയോജനമുണ്ടാകും. ഇടത്തരം വലിപ്പത്തിലെ 6 ഉരുളക്കിഴങ്ങിന്റെ തൊലി പീല്‍ ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ് നിങ്ങള്‍ക്ക് മറ്റേതെങ്കിലും ആവശ്യത്തിനുപയോഗിക്കാം.
രണ്ടു കപ്പ് ശുദ്ധമായ വെള്ളം നല്ല ചൂടില്‍ നല്ലപോലെ തിളപ്പിയ്ക്കുക.
നല്ലപോലെ തിളച്ചു വരുമ്പോള്‍ പീല്‍ ചെയ്തു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് തൊലി ഇതിലേയ്ക്കിടുക. ഇത് കുറഞ്ഞ തീയിലാക്കി 20 മിനിറ്റു തിളപ്പിയ്ക്കണം.
ഇതു വാങ്ങിവച്ച് തണുത്ത ശേഷം ഇതിലേയ്ക്ക് അല്‍പം റോസ്‌മേരി ഓയില്‍ ചേര്‍ക്കാം. മിശ്രിതത്തിന്റെ ഗന്ധം മാറാനാണിത്.
മുടി ഷാംപൂവും കണ്ടീഷണറുമുപയോഗിച്ചു കഴുകുക.
പിന്നീട് തുവര്‍ത്തി വെള്ളം കളയുക. മുടി പല്ലകലമുള്ള ചീപ്പുപയോഗിച്ച് ജട തീര്‍ക്കാം.
ഈ മിശ്രിതം മുടിയില്‍ സ്‌പ്രേ ചെയ്യുക. ശിരോചര്‍മം മുതല്‍ മുടിത്തുമ്പു വരെ സ്‌പ്രേ ചെയ്യാം
ഇതു തലയില്‍ 10 മിനിറ്റു നേരം വച്ചശേഷം സാധാരണ വെള്ളം കൊണ്ടു കഴുകാം.
https://www.facebook.com/Malayalivartha