എത്ര പഴകിയാലും ജീന്‍സ് സംരക്ഷിക്കാം
എല്ലാവരുടെയും വോര്‍ഡ്രോബില്‍ കാണാന്‍ കഴിയുന്ന ഒരു പ്രധാന വസ്ത്രമാണ് ജീന്‍സ് , എത്ര ഡ്രസുകള്‍ ഉണ്ടെങ്കിലും ജീന്‍സ് ധരിക്കാന്‍ എല്ലാവര്‍ക്കും ഒരു പ്രത്യേക താല്‍പര്യം തന്നെയാണ്. ജീന്‍സ് ധരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തിന് ആകര്‍ഷകത്വം നല്‍കുന്നു. എന്നാല്‍ നിങ്ങളുടെ ജീന്‍സിന്റെ നിറം മാറുകയോ , ദുര്‍ഗന്ധം വരികയോ , ചുളിവുകള്‍ വരികയോ ചെയ്യുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്.
മങ്ങിയ ജീന്‍സ് ഫാഷനാണ്, എന്നാല്‍ ജീന്‍സിന്റെ പലഭാഗങ്ങളിലും നിറം മങ്ങുകയോ , ഫാബ്രിക്കില്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം ജീന്‍സ് പഴയതുപോലെ തോനിച്ചേക്കാം. നിങ്ങള്‍ ജീന്‍സ് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ , നിങ്ങളുടെ ജീന്‍സ് സംരക്ഷിക്കാനുള്ള ചില തന്ത്രങ്ങള്‍ ഇവിടെ പറയുന്നു.
ഹാന്‍ഡ് വാഷ് ടെക്‌നിക്ക്
കഴിയുമെങ്കില്‍ നിങ്ങളുടെ ജീന്‍സ് ഹാന്‍ഡ് വാഷ് ചെയ്യുക. ഇത് നിങ്ങളുടെ ജീന്‍സിലെ ഫാബ്രിക്ക് നശിച്ചുപോവാതെ സംരക്ഷിക്കുന്നതാണ്. ജീന്‍സ് കഴുകാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹാന്‍ഡ് വാഷ്. കാരണം നിങ്ങള്‍ കാണുന്നതു പോലെ അത്ര റഫ് മെറ്റീരിയല്‍ അല്ല ജീന്‍സ്. അതിനാല്‍തന്നെ ഇത് അലക്കുമ്പോള്‍ നല്ല കെയര്‍ കൊടുക്കേണ്ടതാണ്.
ഒരു ബക്കറ്റില്‍ വെള്ളം എടുത്ത് ഇതിലേക്ക് 2-3 സ്പൂണ്‍ കാഠിന്യം കുറഞ്ഞ ഡിറ്റര്‍ഡന്റ് ഇടുക , ഇതില്‍ നിങ്ങളുടെ ജീന്‍സ് കുതിര്‍ത്തുവെക്കാവുന്നതാണ്. ശേഷം നിങ്ങളുടെ കൈ ഉപയോഗിച്ച് ഇത് കഴുകുക. 60 മിനിട്ട് കഴിഞ്ഞ് കഴുകി എടുക്കാവുന്നതാണ്.
തണുപ്പില്‍ നിന്നും സംരക്ഷിക്കുക
നിങ്ങളുടെ ജീന്‍സ് നനയുമ്പോഴം തണുപ്പ് തട്ടുമ്പോഴം ഇതില്‍ ബാക്ടീരിയകള്‍ ഉണ്ടാവുകയും ദുര്‍ഗന്ധം വരികയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ ജീന്‍സ് നന്നായ് മടക്കി ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ വച്ച് , ഉയര്‍ന്ന താപനിലയില്‍ സൂക്ഷിക്കുക. ഇതിനെ ജീന്‍സ് സ്റ്റര്‍ളിങ് ചെയ്യുക എന്നു പറയും. ഇത് ജീന്‍സിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
ജീന്‍സ് ടാഗ്
ജീന്‍സ് ടാഗ് നിങ്ങളുടെ ജീന്‍സ് സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഏതുതരം ഫാബ്രിക്കാണ് ജീന്‍സില്‍ ഉപയോഗിച്ചിട്ടുള്ളതെന്നും എങ്ങനെയാണ് കഴുകേണ്ടതെന്നും ജീന്‍സ് ടാഗില്‍ പറഞ്ഞിട്ടുണ്ടാവും. ഇതില്‍ പ്രീ വാഷ്ട് അല്ലങ്കില്‍ പ്രി ഡിസ്റ്റ്‌റെസ്റ്റ് ചെയ്യ്തതാണെങ്കില്‍ അതിനര്‍ദ്ധം ഇത് മുന്നേ വാഷ് ചെയ്യ്തതാണെന്നാണ്. ഇങ്ങനെ ഇല്ലങ്കില്‍ ജീന്‍സ് തണുത്ത വെള്ളത്തില്‍ മുക്കി വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് ജീന്‍സ് ചുരുങ്ങാതിരിക്കാന്‍ സഹായിക്കും.
ഡ്രൈ ക്ലീന്‍
ജീന്‍സ് ഡ്രൈ ക്ലീന്‍ ചെയ്യുക. അഴുക്ക് കളയാനും , അണുക്കളെ നശിപ്പിക്കാനും , ഫാബ്രിക്ക് സംരക്ഷിക്കാനും ജീന്‍സ് ഡ്രൈ ക്ലീന്‍ ചെയ്യുന്നത് നല്ലൊരു മാര്‍ഗമാണ്. ജീന്‍സില്‍ പറ്റിപ്പിടിച്ച ഓയിലും മറ്റും കളയാന്‍ ഡ്രൈ ക്ലീന്‍ സഹായിക്കും. ഇത് ഒരു ചിലവേറിയ മാര്‍ഗമായതിനാല്‍ മാസത്തില്‍ ഒരു തവണ ചെയ്യ്താല്‍ മതിയാവും.
https://www.facebook.com/Malayalivartha