15 മിനിറ്റില്‍ ചര്‍മത്തിന് നിറം നല്‍കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ
എത്രയൊക്കെ ആദര്‍ശം പറഞ്ഞാലും വെളുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ചുരുങ്ങും. ഇതിനായി ബ്യൂട്ടിപാര്‍ലറുകളില്‍ കാശു പൊടിക്കുന്നവരും കയ്യില്‍ കിട്ടിയതെന്തും മുഖത്തു പ്രയോഗിക്കുന്നവരും കുറവുമല്ല.
മുഖം വെളുക്കാന്‍ കൃത്രിമവഴികള്‍ പരീക്ഷിക്കാതിരിക്കുയാണ് ഏറ്റവും നല്ലത്. കാരണം ഇത് ചിലപ്പോള്‍ ഗുണം നല്‍കുമെങ്കിലും പാര്‍ശ്വഫലങ്ങളും ഏറെയുണ്ടാക്കും. ഇതുകൊണ്ടുതന്നെ വെളുക്കാനായി പ്രകൃതിദത്ത വഴികള്‍ പരീക്ഷിക്കുന്നതാണ് ഏറെ ഗുണകരം. 15 മിനിറ്റില്‍ ചര്‍മത്തിന് നിറം നല്‍കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയൂ, ഇതു പുരട്ടിയാല്‍ നിറം ലഭിയ്ക്കുമെന്നതു ഗ്യാരന്റി.
ഒരു പാനില്‍ ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഒരു ഗ്ലാസ് ബൗളില്‍ 1 ടീസ്പൂണ്‍ പെട്രോളിയം ജെല്ലിയിടുക. ഇത് പാനിനു മുകളില്‍ പിടിച്ച് ഉരുക്കണം. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇതൊഴിവാക്കണം.
നാലഞ്ചു ബദാം എടുത്ത് ഇത് വെള്ളത്തില്‍ കുതിര്‍ത്തി വച്ച് നല്ലപോലെ കുതിരുമ്പോള്‍ അരയ്ക്കണം. വല്ലാതെ മൃദുവായി അരയ്ക്കരുത്. ചെറിയ തരികള്‍ ഇതില്‍ വേണം.
ഒരു മുട്ട പൊട്ടിച്ച് ഇതില്‍ നിന്നും മുട്ട വെള്ള വേര്‍തിരിച്ചെടുത്ത് നല്ലപോലെ ഇളക്കുക. ഇത് നല്ലപോലെ പതയണം.
പെട്രോളിയം ജെല്ലിയില്‍ മുട്ടവെളള പതപ്പിച്ചത്, ബദാം, പെട്രോളിയം ജെല്ലി എന്നിവ ചേര്‍ത്തിളക്കണം. ഒരു ടീസ്പൂണ്‍ ഓര്‍ഗാനിക് തേന്‍ കൂടി ചേര്‍ക്കണം.
മുഖം കഴുകുക. അല്‍പം നനവു മുഖത്തുണ്ടാകും വിധം മുഖം തുടയ്ക്കുക. ഈ മാസ്‌ക് മുഖത്തു പുരട്ടണം. കണ്ണിനും ചുണ്ടിനും ചുറ്റുമുള്ള ഭാഗങ്ങളില്‍ പുരട്ടരുത്.
ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ അല്‍പം വെള്ളം തളിച്ച് ചെറുതായി സ്‌ക്രബ് ചെയ്യാം. ഇത് 2 മിനിറ്റു നേരം ചെയ്യണം.
ഇതിനു ശേഷം കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടു കഴുകുന്നതാണ് ഏറെ നല്ലത്. ചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം.
മുഖം തുടച്ച ശേഷം അല്‍പം പനിനീര് പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. മുഖത്തിന് നിറം മാത്രമല്ല, തിളക്കം നല്‍കാനും ഈ മാസ്‌ക് സഹായിക്കും.
https://www.facebook.com/Malayalivartha