2 മണിക്കൂറില്‍ പാടുകളില്ലാത്ത തിളങ്ങും ചര്‍മ്മം
നിറവും ഭംഗിയുമുള്ള മുഖമെങ്കിലും പലരുടേയും സൗന്ദര്യം കുറയ്ക്കുന്ന ഒന്നാണ് മുഖത്തുണ്ടാകുന്ന പലവിധ പാടുകള്‍. പല നിറത്തിലും പല കാരണങ്ങളാലും ഇത്തരം പാടുകളുണ്ടാകാം. പാടുകള്‍ക്ക് കൃത്രിമവഴികള്‍ തേടുന്നത് എപ്പോഴും ഗുണം ചെയ്യുമെന്നു പറയാനാകില്ല,
മാത്രമല്ല പല കെമിക്കലുകളും ദോഷം വരുത്തുകയും ചെയ്യും. തികച്ചും പ്രകൃതിദത്ത വഴിയിലൂടെ രണ്ടു മണിക്കൂറില്‍ മുഖത്തെ പാടുകള്‍ മാറാനുള്ള ഒരു വഴിയാണ് താഴെപ്പറയുന്നത്. പരീക്ഷിച്ചു നോക്കൂ,
മാതളനാരങ്ങ അഥവാ പോംഗ്രനേറ്റാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്.
ഇതിന്റെ തൊലി ഉണക്കി പൊടിച്ചെടുക്കുക. ക്യാന്‍സറിനെ തടയുന്ന മാതളനാരങ്ങയുടെ തൊലിയിലും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്.
സാധാരണ ചര്‍മമെങ്കില്‍ ഇത് നേരിട്ടു വെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം.
വരണ്ട ചര്‍മമെങ്കില്‍ ഇതില്‍ തേന്‍. ചെറുനാരങ്ങാനീര്, തൈര്, തക്കാളി എന്നിവ മാതളനാരങ്ങയുടെ തൊലിയുടെ പൊടിയില്‍ ചേര്‍ത്താണ് മുഖത്തു പുരട്ടാനുള്ള കൂട്ടുണ്ടാക്കുന്നത്. ഇവ ആവശ്യത്തിനെടുത്തു പേസ്റ്റാക്കാം. സാധാരണ ചര്‍മത്തിനും വേണമെങ്കില്‍ ഇതുപയോഗിയ്ക്കാം.
ചര്‍മം എണ്ണമയമുള്ളതെങ്കില്‍ മുകളില്‍ പറഞ്ഞ കൂട്ടില്‍ അല്‍പം പനിനീരു ചേര്‍ത്തു പുരട്ടാം.
ഇതിലെ ആന്റിഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഇഫക്ടും മുഖത്തെ എല്ലാ പാടുകളും കളഞ്ഞ് സ്ഫടികം പോലെ തിളങ്ങുന്ന ചര്‍മം ലഭിയ്ക്കും.
കണ്ണൊഴികെയുള്ള ഭാഗത്ത് ഇത് പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.
https://www.facebook.com/Malayalivartha