സോക്‌സിനുള്ളില്‍ സവാള വച്ചുറങ്ങൂ
സവാള കേവലം ഭക്ഷണവസ്തു മാത്രമല്ല, ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, നര മാറാനുള്ള നല്ലൊരു വഴി കൂടിയാണ് സവാള. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്. സവാള നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പല രോഗാവസ്ഥകള്‍ക്കായി പല തരത്തില്‍ സവാള ഉപയോഗിക്കാം.
ചുമയ്ക്കുള്ള ഒരു സ്വാഭാവിക മരുന്നാണ് സവാള. സവാളയുടെ തൊലി കളഞ്ഞ് നടുവിലൂടെ മുറിക്കു. ഇതില്‍ ബ്രൗണ്‍ നിറത്തിലെ പഞ്ചസാരയിട്ടു 10 മിനിററു വയക്കുക. ഇടയ്ക്കിടെ ഇതു കഴിയ്ക്കാം ചുമയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുക. ഒരു സവാളയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. പെപ്പര്‍മിന്റ് ടീ അല്‍പം തണുത്ത ശേഷം ഇതില്‍ നിന്നും 2 ടീസ്പൂണ്‍ എടുത്ത് ഇതില്‍ 2 ടീസ്പൂണ്‍ സവാളനീരു ചേര്‍ത്തിളക്കണം. ഇത് 10 മിനിറ്റ് ഇടവിട്ട സമയത്തു കുടിയ്ക്കണം. ഛര്‍ദിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
സവാള കനം കുറച്ചു വട്ടത്തില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ മുക്കുക. ഇതുകൊണ്ട് കാലിനടിയില്‍ മസാജ് ചെയ്യാം. ഇത് പനി മാറാന്‍ നല്ലൊരു വഴിയാണ്.
കാലിനടിയിലെ ആര്‍ച്ച് പോലുള്ള ഭാഗത്ത് സവാളക്കഷ്ണം വച്ച് സോക്‌സിട്ടു കിടക്കുന്നതും നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനും രക്തം ശുദ്ധീകരിയ്ക്കാനും ഇതു സഹായിക്കും. നല്ല ഉറക്കം ലഭിയ്ക്കാനുള്ള വഴി കൂടിയാണിത്.
സവാള അരച്ചതും വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു പേസ്റ്റുണ്ടാക്കുക ഇത് നെഞ്ചില്‍ പുരട്ടുന്നത് നെഞ്ചിലെ കഫക്കെട്ടു നീങ്ങാന്‍ നല്ലതാണ്.
കാലിനടിയില്‍ സവാള വയ്ക്കുന്നത് ചെവിവേദന, ചെവിയിലെ അണുബാധ എന്നിവ മാറ്റാനുള്ള എളുപ്പ വഴിയാണ്.
സവാള തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കുട്ടികളിലെ വയറുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും നല്ലത്.
സവാളയുടെ തൊലി മുറിവുകളില്‍ വയ്ക്കുന്നത് ബ്ലീഡിംഗ് നിലയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്.
സവാള മുറിച്ചു വീട്ടില്‍ വയ്ക്കുന്നത് വായു ശുദ്ധീകരിയ്ക്കും, ചെറിയ പ്രാണികള്‍ വരാതെ തടയും.
സവാള മുറിച്ച് ചര്‍മത്തില്‍ ഉരസുന്നത് ഫ്രക്കിള്‍സ് അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്.
മുടിവളര്‍ച്ചയ്ക്കും കഷണ്ടിയ്ക്കും മുടിനര മാറാനുമുള്ള നല്ലൊരു വഴിയാണ് സവാള
https://www.facebook.com/Malayalivartha