സവാളയും വെളിച്ചെണ്ണയും ചേര്‍ന്ന് കഷണ്ടിയില്‍ വരെ മുടി വരുത്തുന്ന വിദ്യയെക്കുറിച്ചറിയൂ
സവാളയും വെളിച്ചെണ്ണയും തികച്ചും പ്രകൃതിദത്ത ചേരുവകളാണ്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു ഭയക്കേണ്ടതുമില്ല. പാര്‍ശ്വഫലം തരില്ലെന്നുറപ്പ്. സവാളയിലെ സള്‍ഫര്‍ മുടി കിളിര്‍ക്കാനുള്ള നല്ലൊരു വഴിയാണ്. കഷണ്ടിവരെ മാറ്റുമെന്നു പറയപ്പെടുന്ന ഒന്ന്. വെളിച്ചെണ്ണയും മോശമല്ല, ഇതിലെ ലോറിക് ആസിഡ് മുടിയുടെ കരുത്തിനും മുടിവളര്‍ച്ചക്കുമെല്ലാം ഏറെ ഗുണകരമാണ്.
ഒരു സവാള തൊലി കളഞ്ഞെടുക്കുക. ഇത് അരിയണം. പിന്നീട് ബ്ലെന്ററില്‍ വച്ച് അരച്ചെടുക്കുക. ഇതിന്റെ നീര് ഊറ്റിയെടുക്കണം.
2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാനിലെടുക്കുക. ഇതില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്ത് പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നു.
ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ക്കണം. ഇത് 2 മിനിറ്റു നേരം കുറഞ്ഞ തീയില്‍ ചൂടാക്കുക. ശേഷം വാങ്ങിവച്ചു തണുപ്പിക്കണം. മുടി വരണ്ടു പോകാതിരിക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്.
ചെറുചൂടുള്ള ആ മിശ്രിതത്തിലേക്ക് സവാളനീര് ചേര്‍ക്കണം. 3 തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം. മണം നന്നാകും. മാത്രമല്ല, ഇതിലെ വൈറ്റമിന്‍ സി മുടിയ്ക്കു തിളക്കം നല്‍കുകയും ചെയ്യും.
മുടി നല്ലപോലെ ചീകി കെട്ടു കളയുക. ശിരോചര്‍മം മുതല്‍ കീഴെ വരെ ഇതു തേച്ചു പിടിപ്പിക്കാം.
നല്ലപോലെ മസാജ് ചെയ്യുകയുമാകാം. ചെറുചൂടോടെ വേണം ഇത് ചെയ്യാന്‍. മുടിയില്‍ ഇത് മുക്കാല്‍ മണിക്കൂര്‍ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകാം. പിന്നീട് മുടി തോര്‍ത്താം.
രണ്ടുതുള്ളി വെളിച്ചെണ്ണ കയ്യിലെടുത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കാം. മുടി ഒതുങ്ങിയിരിക്കും.
ഇത് അടുപ്പിച്ചു 2 മാസം ആഴ്ചയില്‍ 4 ദിവസമെങ്കിലും ചെയ്തു നോക്കൂ, കഷണ്ടിയില്‍ പോലും മുടി വളരും.
മുടികൊഴിച്ചില്‍ നില്‍ക്കും, മുടിയുടെ നരയും ഒഴിവാക്കാം.
https://www.facebook.com/Malayalivartha