ഇതൊക്കെ കഴിച്ചാല്‍ ഭംഗി പോകും, ചര്‍മത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ
സൗന്ദര്യത്തില്‍ വലിയൊരു പങ്ക് നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കുമുണ്ട്. ചില ഭക്ഷണങ്ങള്‍ ചര്‍മത്തിനു നല്ലതാണ്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മറ്റു ചില ഭക്ഷണങ്ങള്‍ സൗന്ദര്യം കെടുത്തുകയും ചെയ്യും. ചര്‍മത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,
ചിപ്‌സ്, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍
ചിപ്‌സ്, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകും.
അമിതമായ കാപ്പി
അമിതമായ കാപ്പി ചര്‍ത്തിന് വരള്‍ച്ചയുണ്ടാക്കും. ചര്‍മസൗന്ദര്യം കെടുത്തും.
ഫ്രഞ്ച് ഫ്രൈ
മിക്കവാറും പേരുടെ ഇഷ്ടഭക്ഷണമായ ഫ്രഞ്ച്ഫ്രൈസ് ചര്‍മത്തിന് നല്ലതല്ല. ഉപ്പും എണ്ണയും തന്നെ കാരണം.
സോഡ, ശീതളപാനീയങ്ങള്‍
സോഡ, ശീതളപാനീയങ്ങള്‍ എന്നിവ ചര്‍മത്തിന് പെട്ടെന്നു പ്രായക്കൂടുതല്‍ തോന്നിയ്ക്കാന്‍ കാരണമാകും.
മദ്യം
മദ്യം ചര്‍മത്തിന്റെ മറ്റൊരു ശത്രുവാണ്. ജലനഷ്ടമുണ്ടാക്കുന്നതു കൊണ്ടുതന്നെ ചര്‍മം വരളാന്‍ ഇടയാക്കും.
പാലുല്‍പന്നങ്ങള്‍
പാലുല്‍പന്നങ്ങള്‍ മിതമായ തോതില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇവ അമിതമാകുന്നത് മുഖക്കുരുവിനു കാരണമാകും.
മാട്ടിറട്ടി
മാട്ടിറട്ടി കൂടുതല്‍ കഴിയ്ക്കുന്നതും ചര്‍മത്തിന് നല്ലതല്ല. ഇതിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം ചര്‍മകോശങ്ങളെ ബാധിയ്ക്കും.
പോസസ് ചെയ്ത ഇറച്ചി
പോസസ് ചെയ്ത ഇറച്ചിയില്‍ സാച്വറേറ്റഡ്, ട്രാന്‍സ്ഫാറ്റുകള്‍ ഏറെയുണ്ട്. ഇവയും ചര്‍മത്തിന് ദോഷം ചെയ്യും.
ബര്‍ഗര്‍
ചര്‍മത്തില്‍ മുഖക്കുരുവും ചുളിവുമുണ്ടാക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് ബര്‍ഗര്‍.
https://www.facebook.com/Malayalivartha