മുടി നന്നായി വളരണോ, വെള്ളം തന്നെ ശരണം
മുടി വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വെള്ളം. ശരീരത്തിലെ എല്ലാം കോശങ്ങളുടെ വളര്‍ച്ചയ്ക്കും വെള്ളം വേണം. മുടിയുടെ കാര്യത്തിലും തിരിച്ചല്ല കാര്യങ്ങള്‍.
വെള്ളം കൂടുതല്‍ കുടിയ്ക്കുന്നതിലൂടെ ശരീരത്തില്‍ മുടി വളര്‍ച്ചയ്ക്കാവശ്യമായ വിറ്റാമിനുകള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് മുടി വളര്‍ച്ച ത്വരിതഗതിയിലാക്കുന്നു.
മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും വെള്ളം സഹായിക്കുന്നു. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിയ്ക്കണം.
ദിവസവും തല കുളിയ്ക്കുന്നത് പലപ്പോഴും പല വിധത്തില്‍ മുടി കൊഴിയാനും മുടിയുടെ ആരോഗ്യം നശിയ്ക്കാനും കാരണമാകുന്നു.
മുടി വളരാന്‍ തല മുഴുവന്‍ എണ്ണ തേയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുടിയുടെ വേരുകള്‍ക്കാണ് എണ്ണമയം കൂടുതല്‍ ആവശ്യം. ഇത് മാത്രമാണ് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha