നല്ല കാലിന് നാലു നാരങ്ങ ധാരാളം പാദസംരക്ഷണത്തിന് നാരങ്ങയും വെളിച്ചെണ്ണയും ഫലപ്രദമായി ഉപയോഗിക്കാം
ഒരു വ്യക്തിയുടെ സൗന്ദര്യം പലപ്പോഴും അയാളുടെ കാല്‍ നോക്കിയാല്‍ അറിയാം. കാരണം കാലിന്റെ വൃത്തിയാണ് പലപ്പോഴും അയാളുടെ സൗന്ദര്യത്തിന് ആധാരം. കാല്‍ വൃത്തിയാക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ബ്യൂട്ടിപാര്‍ലറില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ സുന്ദരമായ കാല്‍ ഇനി വീട്ടില്‍ തന്നെ സംരക്ഷിക്കാം. നാരങ്ങ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്. കാലിന്റെ സൗന്ദര്യവും സംരക്ഷിക്കാന്‍ നാരങ്ങ കൊണ്ട് ചില പൊടിക്കൈകള്‍ ഒക്കെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
നാരങ്ങനീരും ചൂടുവെള്ളവും നാരങ്ങാ നീരും ഉപ്പും ചൂടുവെള്ളത്തില്‍ കലര്‍ത്തി അതില്‍ കാല്‍ മുക്കി വെയ്ക്കുക. ശേഷം നാരങ്ങത്തോലു കൊണ്ട് കാല്‍ വൃത്തിയാക്കാം. ഇത് കാലിലെ കറുത്ത പാടുകളും മറ്റും മാറ്റുന്നു.
തേങ്ങാവെള്ളം
തേങ്ങാവെള്ളത്തില്‍ രണ്ടു ദിവസം അരി കുതിര്‍ത്ത് വെച്ച് അത് അരച്ചെടുത്ത് ഉപ്പൂറ്റിയില്‍ പുരട്ടുന്നതും നല്ലതാണ്.
വെളിച്ചെണ്ണ
കിടക്കുന്നതിനു മുന്‍പ് വെളിച്ചെണ്ണയോ കടുകെണ്ണയോ കാലില്‍ പുരട്ടി മസ്സാജ് ചെയ്യാം. ഇത് കാലിന് വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നു.
സോപ്പ് നോക്കാം
കുളിയ്ക്കുമ്പോള്‍ കാലിനടിയില്‍ സോപ്പോ മറ്റോ പറ്റിപ്പിടിച്ചിരിയ്ക്കുന്നത് വൃത്തിയായി കഴുകിമാറ്റണം. പാദരക്ഷകള്‍ ഉപയോഗിക്കുമ്പോള്‍
പാദരക്ഷകള്‍ ഉപയോഗിക്കുമ്പോള്‍
ഇറുക്കം കൂടുതലുള്ളവ ഉപയോഗിക്കരുത്. വിരലുകള്‍ക്ക് ആയാസരഹിതമായവ വേണം ഉപയോഗിക്കാന്‍.
സോക്‌സ് ഉപയോഗിക്കുമ്പോള്‍
സോക്‌സ് ഉപയോഗിക്കുന്നവരാണെങ്കില്‍ ദിവസവും മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കാലിലെ ഈര്‍പ്പവും വിയര്‍പ്പും അഴുക്കുമെല്ലാം കുറയ്ക്കുന്നതിന് സഹായിക്കും.
https://www.facebook.com/Malayalivartha