കൈകളുടെ സൗന്ദര്യം വെല്ലുവിളിയാകുന്നവര്‍ക്ക് ചില വഴികള്‍
സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും കൈകളുടെ സൗന്ദര്യം വെല്ലുവിളിയാകുന്നവര്‍ക്ക് ചില വഴികള്‍. പരു പരുത്ത കൈകള്‍ ആര്‍ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹവും. എന്നാല്‍ പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും എല്ലാം സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ പിറകിലോട്ട് വലിയ്ക്കുന്നു. എന്നാല്‍ ഇനി കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എത്രയൊക്കെ സമയമില്ലെങ്കിലും ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ സൗന്ദര്യസംരക്ഷണം ഒരിക്കലും ഒരു ബാധ്യതയായി മാറില്ല. എന്തൊക്കെയാണ് മൃദുലവും തിളക്കമേറിയതുമായ കൈകള്‍ക്കായി ഉള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ഇരു കൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ ഇത് കൈയ്യില്‍ പുരട്ടി കിടക്കുക. ഇത് കൈകള്‍ക്ക് തിളക്കവും മൃദുത്വവും നല്‍കും.
മില്‍ക്ക് ക്രീം
പാലിന്റെ പാടയും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഇത് കൈയ്യില്‍ പുരട്ടി രാവിലെ കഴുകിക്കളയാം.
കറ്റാര്‍വാഴ
സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നിലാണ് കറ്റാര്‍വാഴ. ഇത് വരണ്ട ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നു. കൈയ്യിലേയും ചര്‍മ്മത്തിലേയും വരള്‍ച്ച ഇല്ലാതാക്കി തിളക്കം നല്‍കുന്നു.
ഒലീവ് ഓയില്‍
ഒലീവ് ഓയിലാണ് മറ്റൊന്ന്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതാണ് ഒലീവ് ഓയില്‍. ഇത് ഇരുകൈയ്യിലും പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക.
തേന്‍
തേന്‍ ഇരുകൈയ്യിലും പുരട്ടി 10 മിനിട്ട് വെയ്ക്കുക. അതിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
തൈര്
ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാന്‍ എന്നും മുന്നിലാണ് തൈര്. തൈര് ഇരുകൈയ്യിലും പുരട്ടി മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.
https://www.facebook.com/Malayalivartha