സ്‌ട്രെയ്റ്റനിംഗ് വേണ്ട, മുടി നീട്ടാന്‍ തൈരും, പഴവും
മുടി നീട്ടുന്നത് അഥവാ സ്‌ട്രെയ്റ്റിനിംഗ് മാറി മറയുന്ന ഫാഷനല്ല, ഇപ്പോഴും നിലവിലുള്ള ഫാഷനാണ്. മുടിയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷിയ്ക്കപ്പെടുന്ന ഒന്ന്. മുടി നീട്ടാനായി സ്‌ട്രെയ്റ്റനിംഗ് നടത്തി കാശു കളയണമെന്നില്ല, ഇതിനായി നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് മുട്ടയും പഴവും. ഇവ രണ്ടുമുപയോഗിച്ചു മുടി നീട്ടുന്നതെങ്ങനെയെന്നു നോക്കൂ,
ചേരുവകള്‍
ഒരു കപ്പു തൈര്
2 പഴുത്ത പഴം
2 ടേബിള്‍സ്പൂണ്‍
തേന്‍
പഴം നല്ലപോലെ ഉടയ്ക്കുക. ഇതിലേയ്ക്കു തൈരും തേനും ചേര്‍ത്ത് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക. മുടിയുടെ തുടക്കം മുതല്‍ അറ്റം വരെ ഈ മിശ്രിതം തേച്ചു പിടിപ്പിയ്ക്കുക. മുടിയുടെ നീളമനുസരിച്ച് തൈരിന്റെ അളവിലും വ്യത്യാസം വരുത്താം. ഒരു മണിക്കൂര്‍ നേരം ഈ മിശ്രിതം തലയില്‍ തന്നെ വയ്ക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകാം.
എത്ര ചുരുണ്ട മുടിയും നീട്ടാന്‍ ഈ മിശ്രിതം സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ അടുപ്പിച്ചു ചെയ്താല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും. ഇതല്ലെങ്കിലും ഏതെങ്കിലും ഫംഗ്ഷനുകള്‍ക്ക് പോകുന്നതിനു മുന്‍പും പരീക്ഷിയ്ക്കാം. ഈ മിശ്രിതം മുടി നീട്ടുക മാത്രമല്ല, മുടിയ്ക്കു മിനുസവും തിളക്കവും നല്‍കുകയും ചെയ്യും
https://www.facebook.com/Malayalivartha