ബെഡ് കോഫിക്ക് മുന്‍പ് ഒരു ഗ്ലാസ് ചൂടു വെള്ളം ആയാലോ...ഗുണങ്ങളുണ്ട് കേട്ടോ...
രാവിലെ ഒരു ബെഡ് കോഫിയിലോ ചായയിലോ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കു. ഗുണങ്ങള്‍ ഏറെയായിരിക്കും.
1. രണ്ട് ഗ്ലാസ് ചൂടുവെള്ളം നിര്‍ബന്ധമാക്കിയാല്‍
ആയുര്‍വ്വേദവും ജപ്പാനീസ് സംസ്‌കാരവും പറയുന്നത്, ദിവസവും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുകയാണെങ്കില്‍ നിരവധി ഗുണങ്ങളാണ് ആരോഗ്യത്തിന് ഉണ്ടാവുക എന്നാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഇതിലൂടെ സാധ്യമാകും. കൂടാതെ, ഉന്മേഷമുണ്ടാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ഈ ശീലം സഹായിക്കും.
2. ചര്‍മ്മം തിളങ്ങും
രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഒരോ സെലുകളെയും പുഷ്ടിപ്പെടുത്തുന്നതിന് സഹായകരമാണ്. പുതിയ പേശീ കോശങ്ങള്‍ രൂപപ്പെടുന്നതിനും രാവിലത്തെ വെള്ളംകുടി സഹായിക്കും. ദഹനവ്യവസ്ഥ ക്രമീകരിച്ച് രക്തത്തിലെ വിഷാംശം ഇല്ലാതെതാക്കാനും, ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യമുള്ളതമായി മാറ്റാനും കഴിയും. യഥാര്‍ത്ഥ പ്രായത്തില്‍ അധികം ശരീരത്തില്‍ തോന്നുന്ന അവസ്ഥ ഇല്ലാതാക്കാനും വെറും വയറ്റില്‍ ചൂടുള്ള വെള്ളം കുടിക്കുന്നത് സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. ശരീരത്തിലെ ചംക്രമണ സംവിധാനം മെച്ചപ്പെടുത്തും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷണം, അനായാസം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.
4. ഗുണങ്ങള്‍ ഏറെ
രാവിലെ തന്നെ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളി ശുദ്ധിയാക്കും. ശരീരത്തിന് അകത്തെ ഒരു കുളി പോലെ വിഷമയമായ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാനും ദഹനപ്രശ്‌നങ്ങള്‍ പരിഹാരിക്കാനും ഈ ശീലം സഹായകമാക്കും. മലബന്ധം, കുടല്‍ പ്രശ്‌നങ്ങള്‍, പുതിയ കാലത്തെ രോഗങ്ങള്‍, മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ ഇത് സഹായിക്കും.
https://www.facebook.com/Malayalivartha