ബ്ലാക് ഹെഡ്‌സ് ഉടന്‍ മാറ്റും നാട്ടുമരുന്നുകള്‍
മുഖസൗന്ദര്യം കെടുത്തുന്ന ചര്‍മപ്രശ്‌നങ്ങളില്‍ ഒന്നാണ് ബ്ലാക് ഹെഡ്‌സ്. ചെറിയ കറുത്ത കുത്തുകള്‍. സൂര്യപ്രകാശമേറ്റാല്‍ ഇവ കൂടുതല്‍ കറുക്കുകയും വെളുത്ത മുഖത്തെങ്കില്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും. ബ്ലാക് ഹെഡ്‌സ് മാറ്റാന്‍ ലേസര്‍ ട്രീററ്‌മെന്റടക്കം പല വഴികളുണ്ട്. ഇവയല്ലാതെ ചില വീട്ടുവൈദ്യങ്ങളുമുണ്ട്.
ചില പച്ചിലക്കൂട്ടുകളുപയോഗിച്ച് ബ്ലാക് ഹെഡ്‌സിന് പരിഹാരം കാണം. ഇവ പരീക്ഷിച്ചു നോക്കൂ,
ആര്യവേപ്പില
ആര്യവേപ്പിലയും അല്‍പം പാലും ചേര്‍ത്തരച്ചു പേസ്റ്റാക്കുക. ഇത് മുഖത്തു പുരട്ടാം.
കറിവേപ്പില
കറിവേപ്പില അരച്ചു പേസ്റ്റാക്കി മുഖത്തിടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.
മല്ലിയില
മല്ലിയില അരച്ചു മുഖത്തിടുന്നതും ബ്ലാക് ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ്.
കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ മുഖത്തു പുരട്ടുന്നതും ബ്ലാക് ഹെഡ്‌സ് ഒഴിവാക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ, പാല്‍
ഗ്രീന്‍ ടീ, പാല്‍ എന്നിവ ചേര്‍ത്തരച്ചു മിശ്രിതമാക്കി മുഖത്തിടുന്നതും നല്ലതാണ്.
കര്‍പ്പൂരതുളസി
കര്‍പ്പൂരതുളസി അരച്ചു മുഖത്തിടുന്നതും ബ്ലാക് ഹെഡ്‌സ് അകറ്റാനുള്ള നല്ലൊരു വഴിയാണ്.
തുളസി
തുളസി അരച്ചു മുഖത്തിടുന്നതും ബ്ലാക് ഹെഡ്‌സ് അകറ്റും. ഉലുവയില ഉലുവയില അരച്ചുള്ള മിശ്രിതവും ബ്ലാക് ഹെഡ്‌സ് അകറ്റാന്‍ സഹായിക്കും
https://www.facebook.com/Malayalivartha