മുഖത്തെ മുറിപ്പാടിന് നിമിഷപരിഹാരം...മുറിപ്പാട് മാറ്റി മുഖത്തിന് തിളക്കവും നിറവും നല്‍കും സൗന്ദര്യക്കൂട്ട്
സൗന്ദര്യ സംരക്ഷണങ്ങള്‍ക്ക് വില്ലന്‍ തന്നെയാണ് ഈ മുറിപ്പാടുകള്‍. നമ്മുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ അതിന്റെ പാടുകള്‍ പലപ്പോഴും വര്‍ഷങ്ങളോളം നിലനില്‍ക്കും. എത്രയൊക്കെ ക്രീം തേച്ചാലും സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ പുരട്ടിയാലും മാറുകയും ഇല്ല. എന്നാല്‍ ഇനി ഇത്തരം പാടുകളെ നിങ്ങള്‍ പേടിയ്‌ക്കേണ്ടതില്ല. കാരണം ഇത്തരം മുറിപ്പാടുകള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഈ ആയുര്‍വ്വേദക്കൂട്ട് സഹായിക്കും.
പാടുകള്‍ മായാത്തതിനു കാരണം
ചിക്കന്‍പോക്‌സ്, ചില അപകടകരമായ മുറിവ് എന്നിവയുടെ പാടുകള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. ഇത് പൂര്‍ണമായും മാറാത്തതിനു കാരണം മുറിവുണ്ടാകുമ്പോള്‍ നമ്മുടെ ചര്‍മ്മത്തിലെ ടിഷ്യൂകള്‍ പൊട്ടിപ്പോകുന്നു. എന്നാല്‍ അല്‍പമാസങ്ങള്‍ക്ക് ശേഷം പുതിയ കൊളാജന്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു മാത്രമല്ല രക്തയോട്ടം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു. ഇത് ഇത്തരം മുറിപ്പാടുകള്‍ തെളിഞ്ഞു കാണാന്‍ കാരണമാകുന്നു.
ഇത്തരം മുറിപ്പാടുകളും മറ്റും മാറാന്‍ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം ഇതിനായി ചിലവാക്കുന്നവരുണ്ട്. എന്നാല്‍ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മുറിപ്പാട് മാറ്റാന്‍ ആവശ്യമുള്ള സാധനങ്ങള്‍ കറുവപ്പട്ടയും തേനുമാണ് ഇവ രണ്ടും സൗന്ദര്യസംരക്ഷണത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തതാണ് എന്നതാണ് സത്യം.
തയ്യാറാക്കുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടേബിള്‍ സ്പൂണ്‍ കറുവപ്പട്ടയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറോളം ഇരിയ്ക്കാം. തുടര്‍ച്ചയായി അഞ്ച് ദിവസം ഉപയോഗിക്കാം. മുറിപ്പാടിന്റെ ഒരു ചെറിയ പാട് പോലും ഉണ്ടാവില്ല എന്നതാണ് സത്യം.
മുഖത്തിന് തിളക്കം
മുഖത്തിന് തിളക്കം നല്‍കാനും ഈ മിശ്രിതം സഹായിക്കുന്നു. മുറിപ്പാടില്‍ മാത്രമല്ല മുഖത്താകമാനം തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന് തിളക്കവും മാര്‍ദ്ദവവും ലഭിയ്ക്കാന്‍ കാരണമാകുന്നു.
അമിത രോമവളര്‍ച്ച
അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാനും ഈ കൂട്ട് വളരെയധികം സഹായകമാണ്. അമിത രോമവളര്‍ച്ചയെ തടുക്കാന്‍ തേനും കറുവപ്പട്ടയും മിശ്രിതം തേച്ച് പിടിപ്പിച്ച് മേല്‍ച്ചുണ്ടില്‍ ടിഷ്യുപേപ്പര്‍ ഒട്ടിച്ചു വെയ്ക്കാം. അരമണിക്കൂറിനു ശേഷം ഇത് ശക്തിയായി വലിച്ചെടുക്കാം. ഇത് മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു
https://www.facebook.com/Malayalivartha