ഹെയര്‍ റിമൂവല്‍ വാക്‌സ് വീട്ടില്‍ തയ്യാറാക്കാം
ബ്യൂട്ടിപാര്‍ലറില്‍ പോയി വാക്‌സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പേടിയ്ക്കാതെ വീട്ടില്‍ തന്നെ വാക്‌സ് തയ്യാറാക്കം. ആണിനും പെണ്ണിനും സൗന്ദര്യസംരക്ഷണത്തിന് അത്യാവശ്യമായി വരുന്ന ഒന്നാണ് വാക്‌സിംഗ്. ശരീരത്തിലെ അമിത രോമവളര്‍ച്ചയെ ഇതിലൂടെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
സ്‌റ്റെപ് 1
പഞ്ചസാരയാണ് വാക്‌സ് ഉണ്ടാക്കാന്‍ ആവശ്യമുള്ള വസ്തു. ചീനച്ചട്ടിയില്‍ അല്‍പം പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് പഞ്ചസാര ഉരുകുന്നത് വരെ ഇളക്കുക. ഇത് ബ്രൗണ്‍ നിറമാകുന്നത് വരെ ഉരുക്കിയെടുക്കാം.
സ്‌റ്റെപ് 2
ഇതിലേക്ക് അല്‍പം തേനും നാരങ്ങ നീരും ചേര്‍ക്കാം. ഇതും നല്ലതു പോലെ ഇളക്കി തേനും നാരങ്ങ നീരും പഞ്ചസാര ലായനിയില്‍ ഉരുകിച്ചേര്‍ന്നെന്ന് ഉറപ്പ് വരുത്തണം.
സ്‌റ്റെപ് 3
കട്ടിയാവാത്ത രീതിയില്‍ വേണം ഇത് ഇളക്കിയെടുക്കാന്‍. കട്ടിയാവുന്നുണ്ടെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം.
സ്‌റ്റെപ് 4
ഇത് ബ്രൗണ്‍ നിറമായി മാറിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും ഇറക്കിവെച്ച് തണുക്കാനായി മാറ്റി വെയ്ക്കാം.
സ്‌റ്റെപ് 5
നല്ലതു പോലെ തണുത്ത ശേഷം ഒരു പാത്രത്തിലാക്കി വായു കയറാത്ത രീതിയില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ഇതിന്റെ ഗുണങ്ങള്‍
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് ആദ്യ ഗുണം. കാരണം നമ്മള്‍ സ്വയമായി തയ്യാറാക്കുന്നത് കൊണ്ടും പ്രകൃതിദത്ത വസ്തുക്കള്‍ ആയതു കൊണ്ടും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല.
ചര്‍മ്മത്തെ സംരക്ഷിക്കും.
ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി യാതൊരു വിധത്തിലുള്ള ചൊറിച്ചിലോ അണുബാധയോ ചര്‍മ്മത്തില്‍ ഉണ്ടാവില്ല.
രോമം കളയുന്നതോടൊപ്പം ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി മാറ്റാനും ഇത് സഹായിക്കുന്നു. മാത്രമല്ല രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha