തടി കുറയ്ക്കാന്‍ എളുപ്പ മാര്‍ഗ്ഗം
ശരീരസൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് പറയുന്നത് പലപ്പോഴും കൃത്യമായ അഴകളവുകളാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പാരയാകുന്നതും അമിതവണ്ണവും കുടവയറും തന്നെയാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന വ്യായാമങ്ങള്‍ കൂടുതലായും കൃത്യമായി ചെയ്യാത്തതും ശരീരത്തെ തളര്‍ത്തുന്നു.
എന്നാല്‍ ഇനി ഇതിന്റൈാന്നും ആവശ്യമില്ല. കാരണം തടി കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്. കൃത്യമായി തയ്യാറാക്കുകയും കഴിയ്ക്കുകയും ചെയ്താല്‍ ഇത് കൃത്യമായ ഫലം നല്‍കും എന്ന് തന്നെയാണ് പറയുന്നത്. ഈ പാനീയം വെറും വയറ്റില്‍ രാവിലെ കുടിച്ച് നോക്കൂ. എല്ലാ തടിയും കുറഞ്ഞ് ശരീരം അഴകളവുകള്‍ കൃത്യമാക്കും.
ഈ പാനീയം തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍ എന്ന് പറയുന്നത് ചെറുനാരങ്ങ, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, ഇഞ്ചി എന്നിവയാണ്
ആപ്പിള് സിഡാര്‍ വിനീഗറിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്യ ഇത് ശരീരത്തിന്റെ അപചയ പ്രക്രിയയെ ശക്തിപ്പെടുത്തുകയും ഇതുവഴി ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തടി കുറയ്ക്കുന്നതില്‍ മുഖ്യ പങ്ക് വഹിയ്ക്കുകയും ചെയ്യുന്നു.
ഇഞ്ചിയും തേനും ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇതിന് കൊഴുപ്പിനെ എന്നന്നേക്കുമായി ഉരുക്കിക്കളയാനുള്ള കഴിവുണ്ട്. മാത്രമല്ല ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും ഇത് സഹായിക്കും. ഇഞ്ചി നല്ലതു പോലെ ചതച്ച് നീരെടുക്കുക. ഇതിലേക്ക് ഒരു ബൗളില്‍ രണ്ട് കപ്പ് ചൂടുവെള്ളവും ചേര്‍ക്കാം. ശേഷം രണ്ട് ടീസ്പൂണ്‍ ഇഞ്ചിനീര്, രണ്ട് ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വീനീഗര്‍ എന്നിവ ചേര്‍ത്ത് നല്ലതു പോലെ ഇളക്കാം.
എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഈ പാനീയം കഴിയ്ക്കുക. ഇത് വെറും വയറ്റില്‍ കുടിച്ചാല്‍ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.
https://www.facebook.com/Malayalivartha