മുടി വളര്‍ത്തും മാജിക് മിശ്രിതം
കരുത്തുറ്റ മുടി ഏവരുടെയും സ്വപ്നമാണ്. ട്രെന്‍ഡും ഫാഷനും കൂടിയതോടെ മുടിയുടെ നീളം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം മുടിയുടെ നിറം മാറ്റുവാനുള്ള ജാലവിദ്യകള്‍ ഇന്ന് ബ്യൂട്ടിപാര്‍ലറുകളിലും വിപണികളിലും സജീവം. മുടിയെ ബ്രൗണ്‍ നിറത്തിലോ ചുവപ്പ് കലര്‍ന്ന നിറത്തിലോ മാറ്റിയാലും കറുപ്പു നിറം തന്നെയാണ് മുടിക്ക് സൗന്ദര്യം. തിരക്കില്‍ ജീവിതം കഴിച്ചുകൂട്ടുന്നവര്‍ക്ക് എവിടെയാണ് മുടിയെ പരിപാലിക്കാന്‍ സമയം. ജീവനുള്ള മുടിയിഴകള്‍ക്കും വേണം പോഷകാഹാരങ്ങളും സംരക്ഷണവും.
കറുപ്പും കരുത്തുമുള്ള നീണ്ട ഇടതൂര്‍ന്നമുടി ഉണ്ടാവാന്‍ അല്‍പം ശ്രദ്ധയും സംരക്ഷണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍ , അകാലനര എന്നിങ്ങനെ മുടിയുടെ സംരക്ഷണം എടുത്തുപറയുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ പരിചരണം കൊണ്ടു മാത്രമേ കഴിയൂ. മുടിവളരാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇതു സാധ്യമാകുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്റ കാരണവും ഇതു തന്നെ. മുടി വളരാന്‍ അധികം ചിലവില്ലാത്തതും തികച്ചും പ്രക്യതിദത്തവുമായ പല വഴികളുമുണ്ട്.വളരെ ലളിതമായി വീട്ടില്‍ തന്നെ തയ്യാറാക്കാം മുടിയെ വളര്‍ത്തും മാജിക് മിശ്രിതം.
തയ്യാറാക്കുന്ന വിധം
ആവണക്കണ്ണ – 2 ടീസ്പൂണ്‍, മുട്ടയുടെ മഞ്ഞ – ഒന്ന്, തേന്‍ – 1 ടീസ്പൂണ്‍
മൂന്നുകൂട്ടുകളും ഒരു ബൗളില്‍ എടുത്ത് നന്നായി ചേര്‍ത്ത് യോജിപ്പിക്കുക.വേണമെങ്കില്‍ മിക്‌സിയിലോ ബ്ലെന്‍ഡറിലോ ചേര്‍ത്ത് യോജിപ്പിക്കാം. ഈ മിശ്രിതം മുടിയുടെ വേരുമുതല്‍ മുടിയുടെ തുമ്പ് വരെ തേച്ചുപിടിപ്പിക്കാം. മിശ്രിതം നല്ലതുപോലെ മുടിയുടെ ഓട്ടിയില്‍ പറ്റിപിടിക്കാനായി ഉണങ്ങിയ ടര്‍ക്കി ഉപയോഗിച്ച് മുടിയെ കവര്‍ ചെയ്ത് 3 മണിക്കൂര്‍ ഇരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തില്‍ മുടി കഴുകാം. ഈ മിശ്രിതം ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം പ്രയോഗിക്കാം.അടുപ്പിച്ച് 3 മാസത്തില്‍ ഈ പ്രക്രിയ തുടരുന്നത് മുടിയുടെ വളര്‍ച്ചയും ആരോഗ്യവും എളുപ്പമാക്കും. ഇനി വൈകേണ്ട തയാറാക്കിക്കൊള്ളൂ മാജിക് മിശ്രിതം.
https://www.facebook.com/Malayalivartha