സ്‌മാര്‍ട്ട് അടുക്കളയിലേക്കു സ്‌മാര്‍ട്ട് ടിപ്‌സ്
മത്തങ്ങയും വെള്ളരിക്കയും മറ്റും വലിയ കഷണങ്ങളായി മുറിച്ചു വച്ചിരുന്നാല്‍ പെട്ടെന്നു കേടാകില്ല.
* സവാള വഴറ്റുമ്പോള്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്താല്‍ എളുപ്പത്തില്‍ വഴന്നു കിട്ടും.
* ടുമാറ്റോ സൂപ്പ് ഉണ്ടാക്കുമ്പോള്‍ ഒരു കാരറ്റു കൂടി ചേര്‍ത്താല്‍ പുളി കുറയുമെന്നു മാത്രമല്ല പോഷകഗുണവും നിറവും വര്‍ധിക്കും.
* സൂപ്പില്‍ റൊട്ടിക്കഷണം വറുത്തതിട്ട് അലങ്കരിക്കുന്നതിനു പകരം പോപ്‌കോണ്‍ ഇടുക.
* പാവയ്‌ക്ക പാകം ചെയ്യുമ്പോള്‍ മൂന്നോ നാലോ കഷണം പച്ചമാങ്ങ ഇടുക. പാവയ്‌ക്കയുടെ കയ്‌പ് കുറയുകയും കറിക്കു കൂടുതല്‍ രുചി ലഭിക്കുകയും ചെയ്യും.
* അരിയും പാസ്‌തയും മറ്റും തിളപ്പിക്കുമ്പോള്‍ പാത്രത്തിന്റെ വക്കില്‍ അല്‍പം വെണ്ണ പുരട്ടിയാല്‍ തിളച്ചു തൂവില്ല.
* ദോശയ്‌ക്കും വോഫിള്‍സിനുമുള്ള മാവില്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ അവ പാകം ചെയ്യുമ്പോള്‍ നല്ല കരുകരുപ്പും ബ്രൗണ്‍ നിറവും ലഭിക്കും.
* ഗോതമ്പു ചപ്പാത്തിയും പറാത്തയും ഉണ്ടാക്കുമ്പോള്‍ അല്‍പം അരിപ്പൊടി കൂടി ചേര്‍ത്തു കുഴച്ചാല്‍ ചപ്പാത്തി/പറാത്ത എളുപ്പം ദഹിക്കും.
* പയറും പരിപ്പും മറ്റും കുക്കറില്‍ വേവിക്കുമ്പോള്‍ അല്‍പം എണ്ണ ഒഴിച്ചു കൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞുപോകില്ല.
* ചിക്കന്‍ കറി വയ്‌ക്കുമ്പോള്‍ മസാലയോ എരിവോ അധികമായാല്‍, അല്‍പം തൈരു ചേര്‍ത്താല്‍ മതിയാകും.
* സൂപ്പില്‍ വെള്ളം കൂടിപ്പോയാല്‍ ഉരുളക്കിഴങ്ങു വേവിച്ചുടച്ചതു ചേര്‍ത്തിളക്കി തിളപ്പിക്കുക. കുറുകിക്കിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha