കുടുംബജീവിതം സന്തോഷമായിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ദമ്പതികള്‍ പറയരുത്
കുടുംബ ജീവിതത്തില്‍ ഭര്‍ത്താവിനോട് അല്ലെങ്കില്‍ ഭാര്യയോട് ഒരിക്കലും ഇക്കാര്യങ്ങള്‍ പറയരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി ചില കാര്യങ്ങള്‍ മറച്ചു വെക്കേണ്ടിവരും. ചിലപ്പോള്‍ പറയുന്ന കാര്യങ്ങള്‍ നിസ്സാരം ആയി തോന്നുമെങ്കിലും ഭാവി ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ആയി മാറിയേക്കാവുന്ന ചോദ്യങ്ങള്‍ ആണിവ. സുഹൃത്തുക്കളോ ഞാനോ താരതമ്യങ്ങള്‍ പാടില്ല. സുഹൃത്തുക്കളെ വിലമതിക്കുന്നത് കൂടുതല്‍ ആണെന്ന് കരുതി അവരെ വിലക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
വിഷമങ്ങള്‍ മറച്ച് വെച്ച് ഓക്കേ ആണ് എന്ന് പറയാതെ ഭര്‍ത്താവിനോട് തന്റെ പ്രയാസങ്ങള്‍ തുറന്നു പറയണം. എനിക്ക് എന്താ വണ്ണം കുറയാത്തത് സ്വന്തം വണ്ണം കൂടിയതിനു ഇടയ്ക്കിടയ്ക്ക് ഭര്‍ത്താവിനോട് അത് ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. അത് അവരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. വിവാഹം വേണ്ടിയിരുന്നില്ല ചെറിയ പിണക്കങ്ങള്‍ക്കു പോലും നിന്നെ വിവാഹം കഴിക്കേണ്ടായിരുന്നു എന്ന് പരസ്പരം പഴി ചാരുന്നത് പരസ്പര സ്‌നേഹത്തെയും ബഹുമാനത്തെയും ബാധിക്കും.
ഭര്‍ത്താവിന് ചെയ്യാന്‍ പറ്റാത്ത കാര്യമായാലും പോലും നിങ്ങള്‍ക്കത് ചെയ്യാന്‍ ആവില്ല എന്ന് പറഞ്ഞു പുച്ഛിക്കരുത്. ഭര്‍ത്താവിന്റെ വേഷം മോശമാണെന്നു പറയുന്നത് അഭിപ്രായങ്ങള്‍ ചോദിക്കുമ്പോള്‍ മാത്രം ഭര്‍ത്താവിന്റെ വേഷത്തിനെ കുറിച്ച് പറയുക. അല്ലാത്ത പക്ഷം അത് വ്യക്തിഗതമായ താല്‍പര്യങ്ങള്‍ ആയി കണക്കിലെടുത്തു അതിലേക്കു കൈ കടത്താതിരിക്കുക. നിസാരമായ ഇഷ്ടക്കേടുകള്‍ ചിലപ്പോള്‍ ജീവിതത്തില്‍ വലിയ പൊരുത്തക്കേടുകള്‍ ആയേക്കാം. ജീവിതത്തിലെ തീരുമാനങ്ങളും കാര്യങ്ങളും എല്ലാം പരസ്പരം പങ്കു വെക്കണം.
അല്ലാതെ സ്വമേധയാ എല്ലാം തീരുമാനിക്കുകയും ഞാന്‍ നോക്കിക്കോളാം എന്ന വാചകങ്ങള്‍ പറയുന്നതും ഒഴിവാക്കുക. കുട്ടികളെ നോക്കൂ പക്ഷെ കുട്ടികളെ നോക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുത് എന്നൊന്നും എടുത്തു പറയരുത്, സ്വന്തം മക്കളെ കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലാത്ത ആള്‍ ആയിട്ടാണ് ഭാര്യ കരുതിയിരിക്കുന്നത് എന്ന തോന്നല്‍ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടാക്കും. നിങ്ങള്‍ക്ക് എന്നാണു ജോലി കിട്ടുക ഭര്‍ത്താവിന് ജോലി നഷ്ടപ്പെടുന്ന അവസരത്തില്‍ സാന്ത്വനം വെക്കുക. അല്ലാതെ എന്നാണു ഇനി നിങ്ങള്‍ക്ക് ജോലി കിട്ടുക എന്ന ചോദ്യങ്ങള്‍ പറഞ്ഞു വിഷമിപ്പിക്കരുത്.
https://www.facebook.com/Malayalivartha