ദമ്പതികള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്...
പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട് ചെയ്യുന്നത് ഇപ്പോള്‍ പലരും ചെയ്യുന്ന കാര്യമാണ്. ടെക്‌നോളികള്‍ വര്‍ധിച്ചതോടോ ഇപ്പോള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ വീഡിയോകളും ഫോട്ടോകളും എടുക്കാം. എന്നാല്‍ അത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ഒരു നിമിഷം ചിന്തിക്കണം. ദമ്പതികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ആ കാര്യത്തെക്കുറിച്ചു പ്രമുഖ കോണ്ടം നിര്‍മ്മാതാക്കാളായ മെന്‍ഫോര്‍സ് മൂന്ന് മിനിറ്റ് ധൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറക്കി.
നിങ്ങളുടെ സ്വകാര്യരംഗങ്ങള്‍ പകര്‍ത്തുന്നതു മൂലമുള്ള അപകടങ്ങളിലേയ്ക്കാണു വീഡിയോ വിരല്‍ ചൂണ്ടുന്നത്. ഹണിമൂണ്‍ ആഘോഷിക്കുന്ന ദമ്പതികളില്‍ നിന്നാണു വീഡിയോ തുടങ്ങുന്നത്. എന്നാല്‍ രാത്രിയില്‍ പുറത്തു പോയി എത്തുന്ന ഭര്‍ത്താവിന്റെ ഫോണ്‍ കാണാന്നില്ല.
ഇത് നഷ്ട്ടപ്പെട്ടു എന്ന് ഇവര്‍ തിരിച്ചറിഞ്ഞു. പിന്നീടു സംഭവിച്ചതിനെ കുറിച്ചാണു വീഡിയോയില്‍ പറയുന്നത്. ഇന്ത്യയില്‍ 5 ല്‍ 1 ദമ്പതികള്‍ തങ്ങളുടെ ഏതെങ്കിലും ഒരു സ്വകാര്യ നിമിഷം ക്യാമറിയില്‍ പകര്‍ത്തുന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതു ശരിക്കും ഇരയാകുന്നതിനായി നിന്നു കൊടുക്കുന്നതിനു തുല്ല്യമാണ് എന്നു പറയുന്നു. ഇത്തരം വീഡിയോകള്‍ ചോരുന്നതു മൂലം രാജ്യത്തു ലൈംഗിക ചൂഷണം, വിവാഹമോചനം തുടങ്ങിയ കേസുകള്‍ പെരുകി വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമുഖ കോണ്ടം നിര്‍മ്മാതാക്കാളായ മെന്‍ഫോഴ്‌സിന്റെ വീഡിയോ.
https://www.facebook.com/Malayalivartha