കട്ടി കൂടിയ പുരികം മിക്ക പെൺകുട്ടികളുടെ മോഹമാണ്; ചില ചെറിയ കരുതലുകളിലൂടെ പുരികത്തിന് അഴക് കൂട്ടാം
കട്ടിയുള്ള പുരികം സ്വപ്‌നം കാണാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. പുരികത്തിന്റെ കട്ടിയും ഷെയ്പ്പുമെല്ലാം ഇപ്പോള്‍ സൗന്ദര്യത്തിന്റെ അളവുകോലാണ്. കണ്ണുകള്‍ ആകര്‍ഷകമാക്കാന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികങ്ങള്‍ ഭംഗിയാക്കാം. കണ്ണിന്റെ അഴക് ഇരട്ടിയാകാന്‍ ഭംഗിയുള്ള പുരികങ്ങള്‍ സഹായിക്കും.
പുരികങ്ങള്‍ക്ക് കറുപ്പ് നല്‍കാന്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിക്കാം. തീരെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ കറുപ്പ് നിറമുള്ള മസ്‌ക്കാര ഉപയോഗിച്ച് പുരികം മിനുക്കാം. കൂടുതല്‍ കട്ടിയായി പുരികം വരച്ചാല്‍ രോമം കൊഴിഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് ലൈറ്റ് ഷെയ്ഡ് കൊടുത്താല്‍ മതി.പുരികത്തില്‍ മുറിവിന്റെ പാടുകള്‍ ഉണ്ടെങ്കില്‍ ഷെയ്ഡ് ചെയ്തതിനുശേഷം ഐബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഫില്‍ ചെയ്യാം.
പുരികം ഷേപ്പ് ചെയ്യുമ്പോള്‍ ഉള്ള പുരികം ഭംഗിയായി എടുക്കണം. വലിയ മുഖമാണെങ്കില്‍ പുരികം നല്ല വീതിയില്‍ എടുക്കാം. വീതി കുറച്ചെടുത്താല്‍ മുഖത്തിന് കൂടുതല്‍ വലിപ്പം തോന്നിപ്പിക്കും. ചെറിയ മുഖമുള്ളവര്‍ പുരികം വീതി കുറച്ചെടുത്താല്‍ മതി. കര്‍വ് ഷേപ്പില്‍ പുരികമെടുക്കുന്നതാണ് കൂടുതല്‍ ഭംഗി.
ഓവല്‍ മുഖാകൃതിയുള്ളവര്‍ക്ക് ചെറിയ കര്‍വ് ഷേപ്പില്‍ പുരികമെടുക്കുന്നതാണ് അനുയോജ്യം. മുഖം കൂടുതല്‍ ആകര്‍ഷകമാകും. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നവര്‍ പുരികം ഷേപ്പ് ചെയ്തശേഷം ഐഷാഡോ ഇട്ടാല്‍ കണ്ണുകള്‍ കൂടുതല്‍ മനോഹരമാകും.
ചില ചെറിയ കരുതലുകളിലൂടെ പുരികത്തിന് അഴക് കൂട്ടാം;
മോയ്‌സ്ച്യുറൈസിങ്
കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം.
ഓയില്‍ മസാജ്
തലയില്‍ ഓയില്‍ മസാജ് ചെയ്യുന്നതുപോലെ പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ആവാം. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരകത്തിന് കറുപ്പ് നിറം ലഭിക്കാനും കട്ടി കൂട്ടാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പഞ്ഞിയിലോ തുണിയിലോ കുറച്ച് എണ്ണയെടുത്ത് മസാജ് ചെയ്യാം
മുട്ടയുടെ വെള്ള
പ്രോട്ടീന്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.
https://www.facebook.com/Malayalivartha