സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍....
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന സൗന്ദര്യപ്രശ്‌നമാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. ഇവ മാറാന്‍ പല വഴികളും അന്വേഷിക്കാറുണ്ട്. എന്നാല്‍ പല മരുന്നകള്‍ ഉപയോഗിച്ചിട്ടും ഫലം കാണാതെ വിഷമിക്കുന്നവരാണ് മിക്കവരും. പ്രസവശേഷമാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരാറുള്ളത്.ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്.
എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്. വെളിച്ചെണ്ണയാണ് ഇതിന് ബെസ്റ്റ്. വെളിച്ചെണ്ണ കൊണ്ട് ശരീരത്തിലെ പാടുകള്‍ ഈ രീതിയില്‍ മാറ്റാവുന്നതാണ്. വെളിച്ചെണ്ണയും ഒലിവ് എണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ഉണങ്ങുന്ന വരെ കാത്തിരിക്കുക. ദിവസവും ചെയ്യുക.
സ്ട്രച്ച് മാര്‍ക്കുളള ഭാഗത്ത് ഒരല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. ശരീരത്തില്‍ നന്നായി ഉണങ്ങിപിടിക്കുന്ന വരെ മസാജ് ചെയ്യുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 സ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ചെയ്യുക. കുറച്ച് നാരങ്ങനീര് കൂടി ഇടുന്നത് കൂടുതല്‍ ഗുണം ചെയ്യും.
വെളിച്ചെണ്ണയും ആവണക്ക് എണ്ണയും സമമായി ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടുക. ദിവസവും ചെയ്യുക. പകുതി കപ്പ് വെളിച്ചെണ്ണയില്‍ ഒരു കപ്പ് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. അഞ്ച് മിനിറ്റ് ഇത് ശരീരത്തില്‍ നന്നായി പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha