സമ്പത്ത് വർദ്ധിക്കും... ജോലിയിൽ തിളങ്ങും; ഇവ പരീക്ഷിച്ചോളു... വാസ്തു വിദ്യയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്...
ശരിയായി നിറങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പോസിറ്റീവ് എനര്‍ജി ഉണ്ടാകുകയും ആ നിറങ്ങള്‍ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ പരിഗണിക്കണം. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ട്.
വടക്കുഭാഗത്ത് നീല/കറുപ്പ്
ഭവനത്തിന്റെ /കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ കാണിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ പ്രമുഖ സ്ഥലമാണ്. തൊഴിലില്‍ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളില്‍നിന്ന് മോചനവും ബിസിനസില്‍ വളര്‍ച്ചയും ഈ പ്രദേശം നല്‍കി അനുഗ്രഹിക്കുന്നു. കറുപ്പോ നീലയോ ആണ് ഇവിടെ നല്ലത്. വീടിന്റെ കാര്‍പ്പറ്റിനും കുഷനും ഉപയോഗിക്കുന്നതും നല്ലതാണ്. ഏതൊരു ശുഭകാര്യവും വടക്കോട്ട് ദര്‍ശനമായി ആരംഭിക്കണം. നീലനിറമുള്ള ബള്‍ബ് ഉപയോഗിക്കുന്നത് നല്ലതായി കാണുന്നു. ഇവ നടപ്പില്‍ വരുത്തിയാല്‍ വ്യക്തിക്ക് എന്ത് ജോലി ചെയ്യാനും മടിയുണ്ടാവുകയില്ല. ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കാനും ജീവിതത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. മുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയായി ജീവിതത്തില്‍ വെളിച്ചം വീശുകയും സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.
തെക്ക് പ്രശസ്തിയും അംഗീകാരവും
തെക്ക് ദര്‍ശനമായി ചൈനീസ് ഭവനങ്ങള്‍ പണിയുന്നു. ഇവിടെ നിറം ചുവപ്പാണ്. പേര്, പ്രശസ്തി, അംഗീകാരം എന്നിവയെയാണ് ഈ ദിക്ക് നല്‍കുന്നവ. വീടിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്ത് ചുവപ്പ് കളര്‍ ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞവ ലഭിക്കും. നല്ല പ്രകാശമുള്ള ബള്‍ബ് ശരിയായ രീതിയില്‍ ഇവിടെ ഉപയോഗിക്കുക. ചുവന്ന ബള്‍ബും, ചുവന്ന സാധനങ്ങളും ഇവിടെ വന്നാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ഇവിടെ നീലയും കറുപ്പും നിറങ്ങള്‍ വേണ്ട. ഇവിടെ ശരിയായി സംരക്ഷിച്ചാല്‍ അത് ഭാഗ്യവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കുന്നതാണ്.
കിഴക്ക് / വടക്കുദിക്കിന്റെ പ്രാധാന്യം
കിഴക്കുദിക്കിന്റെ അനുകൂലവും ശുഭകരവുമായ നിറം പച്ചയാണ്. ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ദിക്കാണിത്. വീടിന്റെയോ സ്ഥാപനത്തിന്റെയോ കിഴക്കേമുറിക്ക് ഈ നിറം കൊടുത്താല്‍ ആരോഗ്യവും മനഃശക്തിയും അത് പ്രദാനം നല്‍കും. ഉയരം കുറഞ്ഞ ചെടികള്‍, ചിത്രങ്ങള്‍ വലിയ പച്ചമരങ്ങളുടെ പെയിന്റിങ്, മൂത്തു വിളഞ്ഞ പഴങ്ങളുടെ സീനറിയോ, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിയുടെ പടങ്ങള്‍ എന്നിവയോ ഇവിടെ ബന്ധിപ്പിക്കുന്ന നിറമാണ്. തടിയാണ് മൂലകം. തടിയെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ജലമാണ്. ജലമെന്ന മൂലകത്തിന്റെ നിറം നീല അല്ലെങ്കില്‍ കറുപ്പാണ്. ഇത് വടക്കുദിക്കിന്റെ അനുയോജ്യ നിറങ്ങളുമാണ്. കിഴക്ക് മരവുമായി ബന്ധപ്പെട്ട തൊഴിലിനും കാര്‍ഷിക സംബന്ധമായ കാര്യങ്ങള്‍ക്കും അനുയോജ്യമായി കാണുന്നു.
പടിഞ്ഞാറ്
സില്‍വര്‍, ഗോള്‍ഡ്, ഗ്രേ എന്നിവയാണ് ഇവിടെ നല്ലത്. ചെറുതും പൊള്ളയായതുമായ ലോഹങ്ങള്‍ ഇവിടെ വയ്ക്കണം. കുട്ടികളുമായി ബന്ധിപ്പിക്കുന്ന ഇവിടെ ഊര്‍ജ്ജവത്ക്കരിക്കാന്‍ കാറ്റിന്റെ മുഴക്കമാണ് ഏറ്റവും നല്ലത്. കുട്ടികളുടെ പഠനത്തിന് ഭവനത്തിന്റെ ഈ മുറിയില്‍ നല്ലത് മുകളില്‍ പറഞ്ഞ കളര്‍ ഉപയോഗിക്കുക. സില്‍വര്‍ ബെല്‍ ഉപയോഗിക്കുക. ഇങ്ങനെ വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും.
സമ്പത്തും അഭിവൃദ്ധിയുമായി ബന്ധപ്പെടുന്ന ദിശ തെക്കുകിഴക്കാണ് (അഗ്‌നികോണ്‍). പച്ചനിറം സമ്പത്തിന്റെയും. പണ സംബന്ധമായ കാര്യങ്ങള്‍ നല്ലതാണ്. സമൃദ്ധിയും ലഭിക്കും. വടക്കുപടിഞ്ഞാറു ദിശയുടെ സ്വഭാവം യാത്ര, നെറ്റ്‌വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, സുഹൃദ്‌സഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പടിഞ്ഞാറുമായി ബന്ധപ്പെട്ടതാണ്. മൂലകം ലോഹമാണ്. വെള്ളനിറം അനുയോജ്യം. കരുത്ത് പ്രദാനം ചെയ്യുന്നു. താങ്കളുടെ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഇവിടെ ഊര്‍ജ്ജവത്കരിക്കുകവഴി ഉല്‍പ്പാദനക്ഷമതയുണ്ടാകുന്നു.ഭവനത്തില്‍ അവരുടെ അനുയോജ്യനിറം ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു. നിറങ്ങള്‍ ഭാഗ്യമോ, നിര്‍ഭാഗ്യമോ നിശ്ചയമായും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.
സ്ത്രീ ദുരിതങ്ങള്‍
ഏതൊരു ജീവിതവിജയത്തിന് പിന്നില്‍ ഒരു അമൃതസ്വരൂപിണിയായ സ്ത്രീരത്‌നത്തിന്റെ പ്രയത്‌നം ഉണ്ടായിരിക്കുന്നതാണ്. ഈ മണിവിളക്കിലെ ഊര്‍ജ്ജം അത്രയ്ക്ക് സ്വാധീനിക്കുന്നതാണ്. കുടുംബജീവിതത്തിലെ ഐശ്വര്യത്തിന്റെ കാന്തികപ്രഭാവമാണ്. പ്രേമവും ഉപദേശങ്ങളും കിട്ടുമ്പോള്‍ കാര്യമായൊരു ജീവിതം നയിക്കുന്നതിന് അവര്‍ക്ക് സാധിക്കുന്നില്ല.
അശാന്തിയുടെ നാളുകള്‍ക്ക് കാരണങ്ങള്‍ താമസിക്കുന്ന ഭവനത്തിന്റെയും പരിസരവും, ജോലിസ്ഥലത്ത് പ്രതിസന്ധികള്‍ ഇവ രോഗിയോ, ശാഠ്യക്കാരിയോ, മരണകാരണങ്ങള്‍ക്കും പാത്രമായി തീര്‍ക്കുന്നു. വാസ്തു മണ്ഡലമാണെങ്കില്‍. തലയില്‍ എഴുത്ത് എന്ന് കുറ്റം പറഞ്ഞ് ദേവാലയത്തിലും ജ്യോതിഷാലയങ്ങളിലും കയറിയിറങ്ങി പണവും സമയവും ജീവിതം നശിപ്പിക്കുന്നു.
വാസ്തു സംബന്ധിക്കുന്ന ദോഷങ്ങള്‍ ഇവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങളല്ല. ശാന്തിയും സമാധാനവും ധനവും ഇല്ലാതാകുന്ന വാസ്തുവിലെ സ്ത്രീദുരിതങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ ശ്രദ്ധ വച്ചാല്‍ മാറ്റാവുന്ന ദുരന്തങ്ങളാണ്. വസ്തുവിലേക്കുള്ള വഴി, വസ്തുവിലെ ഉയര്‍ച്ച താഴ്ചകള്‍, കിണറുകള്‍, അടുക്കള ഇവയാണ് കാരണങ്ങള്‍. ഇവ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha