ആദ്യ രാത്രിയില്‍ റോസാപ്പൂക്കള്‍ കട്ടിലില്‍ വിതറുന്നത് ഭംഗിക്കുവേണ്ടിയല്ല... അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്
വിവാഹം കഴിഞ്ഞ് ആദ്യരാത്രി ആഘോഷിക്കാന്‍ ബന്ധുക്കള്‍ റൂം വളരെ ഭംഗിയായി അലങ്കരിക്കുക പതിവാണ്. പ്രധാനമായും കട്ടിലാണ് അലങ്കരിക്കുക. അതും പ്രണയത്തിന്റെ നിറം ഉള്ള ചുവന്നറോസാപ്പൂക്കള്‍ കൊണ്ട്. ആദ്യ രാത്രിയില്‍ പാല്‍ ഗ്ലാസ്സിനുള്ള പ്രാധാന്യം തന്നെ റോസാപ്പൂവിനുമുണ്ട്. കട്ടിലില്‍ റോസാപ്പൂക്കള്‍ വിതറുമ്പോള്‍ ഇതിന്റെ സുഗന്ധം നല്ല റൊമാന്‍സ് മൂഡ് സൃഷ്ട്ടിക്കുവാന്‍ സഹായിക്കും.
കല്യാണദിവസം ടെന്‍ഷന്റെ കൂടി ദിവസമാണ്. ഇത്തരം ടെന്‍ഷനുകളിലൂടെ കടന്നാണ് വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അപ്പോള്‍ സമ്മര്‍ദ്ദം അകറ്റി സമാധാനമായ അന്തരീക്ഷം സൃഷ്ടിക്കാനും പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാനും റോസാപ്പൂക്കള്‍ക്ക് സാധിക്കുന്നു.
ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയുമെന്നതിനാലാണ് അരോമതെറാപ്പിയില്‍ പോലും റോസാപ്പൂക്കള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ പാല്‍ ഗ്ലാസ്സിനുള്ള പ്രാധാന്യം ആദ്യരാത്രിയില്‍ പൂക്കള്‍ക്കും ഉണ്ട് എന്ന് തന്നെ പറയാം. കൂടാതെ പ്രണയത്തിന്റെ നിറം കൂടിയാണല്ലോ ചുവന്നറോസാപുഷ്പങ്ങള്‍.
https://www.facebook.com/Malayalivartha